Advertisement

ഡെബിറ്റ് ക്രെഡിറ്റ് കാർഡുകളുടെ എണ്ണത്തിൽ വൻവർധന

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം വിറ്റഴിക്കപ്പെട്ട ഡെബിറ്റ് കാർഡുകളുടെ എണ്ണത്തിൽ 12 ശതമാനം വർദ്ധനവും ക്രെഡിറ്റ് കാർഡുകളുടെ എണ്ണത്തിൽ നാല് ശതമാനം വർദ്ധനവും രേഖപ്പെടുത്തി. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 13 ദശലക്ഷം ഡെബിറ്റ് കാർഡുകളും 10 ലക്ഷം ക്രെഡിറ്റ് കാർഡുകളും ആണ് ഉപയോക്താക്കൾ സ്വന്തമാക്കിയത്. റുപേ കാർഡുകളുടെ എണ്ണം 56 ലക്ഷവും ആണ്.

Advertisement

കൊറോണ മൂലം ഉണ്ടായ ലോക്ക് ഡൌൺ കാലയളവിൽ പണമിടപാടുകളിൽ കൂടുതലും ഡിജിറ്റൽ പെയ്മെന്റ് വഴിയായതിനാലാണ് കാർഡുകളുടെ എണ്ണത്തിൽ വൻ വർദ്ധന കാണിക്കാൻ ഇടയായത്. 865.43 ദശലക്ഷം കാർഡുകളാണ് ഇപ്പോൾ വിപണിയിൽ ഉള്ളത്. പുതുതായി ചേർന്ന ജൻധൻ അക്കൗണ്ട് ഉടമകൾക്ക് കാർഡുകൾ വിതരണം ചെയ്തതും സുരക്ഷാ മുന്നിൽകണ്ട് ഇടപാടുകാർക്ക് മാഗ്നെറ്റിക് കാർഡ് നൽകിയതുമാണ് ഡെബിറ്റ് കാർഡ് വില്പനയിലുള്ള കുതിച്ചുചാട്ടത്തിന് പ്രധാനകാരണം.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്