Categories: INVESTMENT

എന്തുകൊണ്ട് സ്വർണ്ണ പണയ വായ്പ മികച്ചതാവുന്നു

Advertisement

ആഭരണങ്ങളോട്‌ സ്ത്രീകൾക്കെന്നും ഇഷ്ടമാണ്, പ്രത്യേകിച്ച് സ്വർണാഭരണങ്ങളോട്‌. ഇതിന് മറ്റൊരു പ്രധാന കാരണം കൂടിയുണ്ട്.സുരക്ഷിതമായ നിക്ഷേപം കൂടിയാണിത്. ഏതെല്ലാം പ്രതികൂല സാഹചര്യങ്ങളിലുംആഗോളതലത്തിൽപോലും വൻ നഷ്ടങ്ങൾ ഉണ്ടായാലും , സ്വർണനിക്ഷേപത്തെ ബാധിക്കുന്നത് വളരെ ചുരുക്കമായാണ്.നിക്ഷേപം പോലെ വായ്പ എടുക്കുന്ന കാര്യത്തിനും സ്വർണ്ണാഭരണങ്ങൾ നമുക്കുപയോഗിക്കാം. എന്തുകൊണ്ടാണ് വായ്പകൾക്കായി സ്വർണം തന്നെ മികച്ചതായി മാറുന്നത് എന്ന് നോക്കാം.

ഏറ്റവും വേഗത്തിൽ വായ്പ ലഭിക്കുന്നു

വളരെ വേഗത്തിൽ പരിശുദ്ധമായ സ്വർണം ഉപയോഗിച്ച് നമുക്ക് വായ്പ നേടാവുന്നതാണ് . സ്വർണ്ണത്തോടൊപ്പം മറ്റ് അനുബന്ധ രേഖകളും സമർപ്പിച്ചാൽ വളരെ വേഗത്തിൽ വായ്പ ലഭിക്കുന്നു.

ഉയർന്ന മൂല്യം

മുൻകാലങ്ങളെ താരതമ്യം ചെയ്യുമ്പോൾ സ്വർണ്ണം ഉപയോഗിച്ച് വായ്പ ലഭിക്കുന്നത് 75 ശതമാനത്തിൽ നിന്നും 90 ശതമാനത്തിലേക്കാണ് റിസർബാങ്ക് ഉയർത്തിയിരിക്കുന്നത്. ഇതുതന്നെയാണ് സ്വർണ്ണത്തിന് ജനങ്ങൾക്കിടയിൽ ഇത്ര സ്വീകാര്യതയേറുന്നതിന്റെയും ഒരു കാരണം.

പലിശ കുറവ്

സാധാരണക്കാരനായ ഒരു വ്യക്തി വിവിധ ആവശ്യങ്ങൾക്കായി വായ്പ എടുക്കുന്നത് സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ മറ്റേതു വായ്പകളിൽനിന്നും, ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്നതു സ്വർണ്ണ വായ്പയാണ് .സ്വർണം ഉപയോഗിച്ച് കൃഷി ആവശ്യങ്ങൾക്ക് മാത്രമായി, കാർഷിക വായ്പ എടുക്കുകയാണെങ്കിൽ ഇത് പലിശ നിരക്ക് പിന്നെയും കുറയുന്നതിനും സഹായിക്കും.

തവണകളായും അടക്കാം

മറ്റൊരു പ്രധാന പ്രത്യേകത എന്നത് , തവണകളായി നമുക്ക് സ്വർണ വായ്പ അടച്ചു തീർക്കാവുന്നതാണ് .പ്രത്യേകമായ ഒരു നിബന്ധന, കാലാവധിക്കുള്ളിൽ അടച്ചു തീർക്കണമെന്നു മാത്രമേയുള്ളു.

സുരക്ഷ

സ്വർണ്ണ വായ്പയുടെ ഏറ്റവും സവിശേഷത-അവർ നൽകുന്ന സുരക്ഷയാണ്. പണയംവച്ചതിന്റെ കൃത്യമായ രേഖകളും മറ്റും നമുക്ക് ലഭിക്കുന്നു. സ്വർണ്ണവും അവരുടെ പക്കൽ സുരക്ഷിതമായിരിക്കും .

Advertisement