INSURANCE

എയർടെൽ പേയ്മെന്റ്സ് ബാങ്ക് കസ്റ്റമേഴ്‌സിന് കോവിഡ് 19 ഇൻഷുറൻസ് പരിരക്ഷ

Advertisement

എയർടെൽ പേയ്‌മെന്റ് ബാങ്ക് ഭാരതി ആക്‌സ ജനറൽ ഇൻഷുറൻസുമായി രണ്ട് ആരോഗ്യ ഇൻഷുറൻസ് പോളിസികൾ പുറത്തിറക്കാൻ ധാരണയായി.രണ്ടു പ്ലാനുകളും കോവിഡ് 19 രോഗത്തിനും കവറേജ് നൽകുന്നുണ്ട്.ഭാരതി ആക്സ ഗ്രൂപ്പ് ഹെൽത്ത് അഷ്വെയർ, ഇത് മൊത്തം 25,000 രൂപയുടെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു, കൂടാതെ ഗ്രൂപ്പ് ഹോസ്പിറ്റൽ ക്യാഷ് എന്ന പ്ലാൻ 500 രൂപ മുതൽ പ്രതിദിന ആനുകൂല്യവും നൽകുന്നു.ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന ആദ്യ ദിനം മുതൽ തന്നെ പോളിസി കവറേജ് ലഭിക്കുന്നു.

ജിസ്‌ടി ഉള്പടെ 499 രൂപയാണ് പ്ലാനിന്റെ പ്രീമിയം തുക വരുന്നത്.എയർടെൽ ആപ്പിലെ ബാങ്കിങ് സെഷനിലൂടെയോ പേയ്മെന്റ്സ് ബാങ്കിന്റെ ശാഖ സന്ദർശിച്ചോ പോളിസി പർച്ചേസ് ചെയ്യുവാൻ സാധിക്കും.രണ്ടു പോളിസികൾക്കും മെഡിക്കൽ ചെക്കപ്പ് ആവശ്യമില്ല.ഒരു വർഷമാണ് പോളിസിയുടെ കാലാവധി.

ഗ്രൂപ്പ് ഹോസ്പിറ്റൽ ക്യാഷ് പോളിസി സ്കീമിലൂടെ ആശുപത്രിൽ പ്രവേശിപ്പിക്കുന്നത് മുതൽ 10 ദിവസത്തേക്ക് ദിവസവും 500 അല്ലെങ്കിൽ 1000 രൂപ വീതം ലഭിക്കും.ഐസിയു വിൽ പ്രവേശിപ്പിക്കേണ്ടി വന്നാൽ തുക ഇരട്ടി ലഭിക്കും.പരമാവധി 10 ദിസവം ഇത്തരത്തിൽ തുക ലഭിക്കും.

കോവിഡ് 19 രോഗത്തിനും കവറേജ്

Airtel Payments Bank customers to get Covid-19 health insurance

Advertisement