Categories: INSURANCE

പുതിയ പോളിസി അവതരിപ്പിച്ച് ബജാജ് അലയൻസ് |ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് വെല്‍ത്ത് ഗോള്‍

Advertisement

ഇന്ത്യയിലെ പ്രമുഖ പ്രൈവറ്റ് ലൈഫ് ഇൻഷുറൻസ് കമ്പനിയായ ബജാജ് അലയൻസ് പുതിയൊരു പോളിസി അവതരിപ്പിച്ചു. ഇൻഷുറൻസ് സ്മാർട്ട്‌ വെൽത്ത് ഗോൾ എന്ന പേരിൽ പുതിയൊരു സ്മാർട്ട് യൂലിപ് പോളിസിയാണ് അവതരിപ്പിച്ചത്.കുട്ടികൾ, സ്വന്തം കാര്യം, മാതാപിതാക്കളുടെ ആവശ്യം,മറ്റ് ദീര്ഘകാല ആവശ്യം തുടങ്ങിയ സാമ്പത്തിക കാര്യങ്ങൾ നിറവേറ്റുന്നതിനൊപ്പം വൈവിധ്യമാർന്ന ആവശ്യങ്ങൾക്കായി നിക്ഷേപിക്കുകയും ചെയ്യാം.

ഉപഭോക്താവിന് ആറാം വർഷം മുതൽ പ്രീമിയം കുറവ് വരുത്താനുള്ള ഓപ്‌ഷൻ ലഭ്യമാണ്.മരണമോ സ്ഥിര വൈകല്യം സംഭവിക്കുന്ന അപകടമോ സംഭവിച്ചാൽ ഉപഭോക്താവിന് വരുമാന നേട്ടം ഉണ്ടാകും എന്നതും ഈ പോളിസിയുടെ പ്രത്തേകത ആണ്.കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി നിശ്ചിത വരുമാനവും ഈ പോളിസിയിലൂടെ കണ്ടെത്തുവാനായി സാധിക്കും. കാലാവധി പൂർത്തിയാകുമ്പോൾ പ്ലാനിലെ പ്രീമിയം അലോക്കേഷൻ ചാർജ് പൂർണമായും, റിസ്ക് കവറേജ് ചാർജുകളും ഉപഭോക്താവിന് ലഭിക്കുന്നു.

വെൽത്ത് വേരിയന്റ് അഞ്ച് തരത്തിലെ നിക്ഷേപങ്ങൾക്ക് അവസരം ഒരുക്കുന്നു. ജോയിന്റ് ലൈഫ് വെൽത്ത് വേരിയന്റിൽ ഭാര്യ/കുട്ടി/മാതാപിതാക്കള്/മുത്തച്ഛന്/സഹ-വായ്പക്കാരൻ തുടങ്ങിയവരെ ചേർക്കാം. അഞ്ചു വർഷം കഴിഞ്ഞാൽ ഉപഭോക്താവിന് പണം ആവശ്യമായി വന്നാൽ പിൻവലിക്കലും നടത്താം.

Advertisement