Advertisement

ബാങ്ക് ഓഫ് ബറോഡ പ്രീമിയർ ക്രെഡിറ്റ് കാർഡ് | Bank of Baroda Premier Credit Card Review

Bank of Baroda Premier Credit Card Review

Advertisement

ബാങ്ക് ഓഫ് ബറോഡ നൽകുന്ന ഒരു ക്രെഡിറ്റ് കാർഡാണ് ബാങ്ക് ഓഫ് ബറോഡ പ്രീമിയർ ക്രെഡിറ്റ് കാർഡ്. പതിവായി ഷോപ്പിംങ് നടത്തുന്നവർക്കാണ് ഈ കാർഡ് കൂടുതൽ അനുയോജ്യം. കുറഞ്ഞ വാർഷിക നിരക്കിൽ മികച്ച ഓഫറുകൾ നൽകുന്ന ഒരു ക്രെഡിറ്റ് കാർഡാണിത്.

Bank of Baroda Premier Credit Card യോഗ്യത

വാർഷിക വരുമാനം 7.2 ലക്ഷം രൂപയുള്ള ശമ്പളകാർക്കും സ്വയംതൊഴിലാളികൾക്കും ഈ കാർഡിന് അപേക്ഷിക്കാം.18 മുതൽ 65 വയസ്സ് വരെ പ്രായപരിധിയിലുള്ളവർക്കാണ് കാർഡ് ലഭിക്കുക.

Bank of Baroda Premier Credit Card ഫീസ്

1000 രൂപയും ജിഎസ്ടിയുമാണ് ജോയിനിങ് ഫീസ്. കാർഡ് ലഭിച്ച് 60 ദിവസത്തിനുള്ളിൽ 10000 രൂപ ചിലവഴിച്ചാൽ ജോയിനിങ് ഫീ തിരികെ ലഭിക്കും. വാർഷിക ഫീസും 1000 രൂപയും ജിഎസ്ടിയുമാണ്. വർഷം 1.2 ലക്ഷം രൂപയിൽ കൂടുതൽ ചിലവഴിച്ചാൽ വാർഷിക ഫീ ഒഴിവാക്കും.

Bank of Baroda Premier Credit Card റിവാർഡ് പോയിൻറ്റ്സ്

• വെൽകം ബെനഫിറ്റായി 2000 റിവാർഡ് പോയിൻറ്റ്സ്
• ഓരോ 100 രുപയ്ക്കും 2 റിവാർഡ് പോയിൻറ്റ്സ്
• യാത്ര, ഡൈനിംങ്, ഓൺലൈൻ, യൂട്ടിലിറ്റി ബിൽ പേയ്മെൻറ്റുകൾ തുടങ്ങിയവയ്ക്ക് 100 രൂപ ചിലവഴിക്കുമ്പോൾ 10 റിവാർഡ് പോയിൻറ്റ്സ്

Bank of Baroda Premier Credit Card ക്യാഷ്ബാക്ക്

ധാരാളം ക്യാഷ്ബാക്ക് ഓഫറുകൾ നൽകുന്ന ഒരു ക്രെഡിറ്റ് കാർഡാണ് ബാങ്ക് ഓഫ് ബറോഡയുടെ പ്രീമിയർ ക്രെഡിറ്റ് കാർഡ്. ഓരോ മേഖലകളിലും വ്യത്യസ്തമായ ഓഫറുകളാണ് ഇവർ നൽകുന്നത്.

യാത്ര

• മെയ്ക്ക് മൈട്രിപ്പിൽ ഫ്ലൈറ്റുകൾ ബുക്ക് ചെയ്യുമ്പോൾ 25000 രൂപ വരെ ക്യാഷ്ബാക്കായി ലഭിക്കും
• പേറ്റിഎം ഉപയോഗിച്ച് ഫ്ലൈറ്റുകൾ ബുക്ക് ചെയ്യുമ്പോൾ 10 %
• ഇൻഡിഗോയിൽ 15 %
• വിസ്താരയിൽ 2000 രൂപ വരെ ക്യാഷ്ബാക്ക്
• ഇക്സിഗോയിലെ ആഭ്യന്തര വിമാനങ്ങളിൽ 1000 രൂപ കിഴിവ്

ഹോട്ടൽ
• ഓയോ ഹോട്ടലുകളിലും റൂമുകളിലും 40 %
• ഫാബ് ഹോട്ടലുകളിൽ 30 %
• ജിഞ്ചർ ഹോട്ടലുകളിൽ 20 %

ഭക്ഷണം
• സൊമാറ്റോയിൽ 25 %
• ഫസോസിൽ 50 %
• ഓവൻ സ്റ്റോറി പിസ്സക്ക് 50 %

വിനോദം
• പേടിഎം മൂവി ബുക്കിംങിന് 50 % ക്യാഷ്ബാക്ക്
• കാർണിവൽ സിനിമാസിൽ 25 %
• പിവിആറിൽ 30 %
• ഐനോക്സിൽ 25 %

ഓൺലൈൻ
• എല്ലാ ബുധനാഴ്ചയും ആമസോണിൽ 15 % ക്യാഷ്ബാക്ക്
• വണ്ടർഷെഫിൽ 20 %
• എൽജി ബ്രാൻഡ് സ്റ്റോറുകളിൽ 7.5 %
മരുന്നുകൾ
• മരുന്നുകൾക്ക് 30 % ക്യാഷ്ബാക്ക്

Bank of Baroda Premier Credit Card സവിശേഷതകൾ

• 400 മുതൽ 5000 രൂപ വരെയുള്ള ഇന്ധന ഇടപാടുകൾക്ക് 1 % സർചാർജ് ഒഴിവാക്കും
• 24 മണിക്കൂറും യാത്ര സേവന സൌകര്യം
• 6 മാസത്തെ ഗാന പ്ലസ് സബ്സ്ക്രിഷൻ
• കാർഡ് ഹോൾഡർക്ക് ആക്സിഡൻറ്റൽ ഡെത്ത് കവർ
• ഇന്ത്യയ്ക്കുള്ളിൽ ഒരുവർഷം 4 കോംപ്ലിമെൻറ്ററി എയർപോർട്ട് ലോഞ്ച് ആക്സസ്
• 50 ദിവസം വരെ പലിശ രഹിത കാലയളവ്
• 25000 രൂപയ്ക്ക് മുകളിലുള്ള പർച്ചേസുകൾ ഇഎംഐയായി മാറ്റാം

Bank of Baroda Premier Credit Card പോരായ്മകൾ

• ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാർഡിൽ അന്താരാഷ്ട്ര എയർപോർട്ട് ലോഞ്ച് ആക്സസ് ഇല്ല
• ഇന്ത്യയ്ക്കുള്ളിൽ തന്നെയും ഒരുവർഷം 4 കോംപ്ലിമെൻറ്ററി എയർപോർട്ട് ലോഞ്ച് ആക്സസ് മാത്രം
• മറ്റ് ക്രെഡിറ്റ് കാർഡുകളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറഞ്ഞ റിവാർഡ് പോയിൻറ്റ്സ്
• വിദേശ കറൻസി മാർക്കപ്പ് 3.5 ശതമാനവും ജിഎസ്ടിയുമാണ്.

IndusInd Iconia American Express Credit Card

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്