Categories: BUSINESSNEWS

ഒരു മില്ല്യൺ യൂറോയ്ക്ക് മുകളിൽ ചിലവഴിച്ചു കാഡ്ബറിക്ക് പുതിയ ലോഗോ ?

Advertisement

ചോക്ലേറ്റ് എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ വരുന്ന ഒരു പേര് ആണ് കാഡ്ബറി.കാഡ്ബറിക്ക് ഇതാ പുതിയ ലോഗോ.ഒറ്റ നോട്ടത്തിൽ പഴയ ലോഗോയും പുതിയ ലോഗോയും തമ്മിൽ കാര്യമായ വിത്യാസം നമുക്ക് കണ്ടെത്താൻ ആവില്ല .എന്നാൽ പുതിയ ലോഗോക്കായി കാഡ്ബറി ചിലവഴിച്ചത് ഒരു മില്ല്യൺ യൂറോയ്ക്ക് മുകളിൽ ആണ് എന്നാണ് റിപ്പോർട്ടുകൾ.50 വർഷമായി മാറ്റമില്ലാതെ തുടർന്ന ലോഗോ ആണ് കഴിഞ്ഞ മാസം കാഡ്ബറി അപ്‌ഡേറ്റ് ചെയ്തത്.ബുള്ളറ്റ് പ്രൂഫ് എന്ന ഏജൻസി ആണ് ഈ ലോഗോയുടെ പിന്നിൽ.

പഴയ ലോഗോയിൽ ചെരിഞ്ഞ എഴുത്ത് നേരയാക്കി ഫോണ്ട് അല്പം ഷാർപ്പ് ആക്കിയെന്നത് മാത്രമാണ് പുതിയ ലോഗോയിലെ മാറ്റം.ഇതിനായി ഒരു മില്ല്യൺ യൂറോയ്ക്ക് മുകളിൽ ചിലവഴിച്ചതാണ് ഇപ്പോൾ ചർച്ചക്ക് ഇടയാക്കിയിരിക്കുന്നത്.ട്വിറ്ററിൽ ഉള്ള ഉപഭോകതാക്കൾ പറയുന്നത് ഇത്രയും തുക ചിലവഴിച്ചത് മണ്ടത്തരം ആണെന്നാണ്.

ലോഗോ മാത്രമല്ല മാറുന്നത് ബ്രാൻഡ് മൊത്തത്തിൽ അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമാണിതെന്നും ഒരു മില്ല്യൺ യൂറോയ്ക്ക് മുകളിൽ ചിലവഴിച്ചു എന്ന റിപ്പോർട്ട് തെറ്റാണെന്നും ആണ് കാഡ്ബറിയുടെ വിശദീകരണം.

Advertisement