Advertisement

കാൻസർ ഇൻഷുറൻസ് പോളിസി എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ | Cancer Insurance Policy

5 things to focus before buying a Cancer Insurance Policy

Advertisement

ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ)ൻറ്റെ കണക്കനുസരിച്ച് ഏകദേശം 13.9 ലക്ഷം കാൻസർ രോഗികളാണ് ഇന്ത്യയിൽ ഉള്ളത്. സ്തനാർബുദമാണ് സ്ത്രീകളിൽ കൂടുതലായും കാണപ്പെടുന്നതെങ്കിൽ പുരുഷന്മാരിൽ മൌത്ത് കാൻസറാണ് കൂടുതൽ. കാൻസർ ബാധിച്ച് മരിക്കുന്ന 71% ആളുകളും 30നും 69നും ഇടയിൽ പ്രായമുള്ളവരാണ്. ഈ സാഹചര്യത്തിൽ കാൻസറിനെതിരെ ഒരു ഇൻഷുറൻസ് പോളിസിയെടുക്കേണ്ടത് ആവശ്യമാണ്. കാൻസർ ഇൻഷുറൻസ് പോളിസി എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ ചുവടെ ചേർക്കുന്നു.

1. ഇൻഷുറൻസ് തുക

കാൻസർ ഇൻഷുറൻസ് പോളിസികൾ തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന ചിലവുകളെക്കൂടി പരിഗണിക്കണം. ഇത്തരത്തിലുള്ള ചിലവുകളെ കവർ ചെയ്യാൻ സാധിക്കുന്ന ഒരു ഇൻഷുറൻസ് പോളിസി വേണം തിരഞ്ഞെടുക്കാൻ. മരുന്ന്, കൺസൽട്ടേഷൻ ഫീ, ടെസ്റ്റുകൾ തുടങ്ങിയ ആശുപത്രി ചിലവുകളെല്ലാം കവർ ചെയ്യുന്ന പോളിസികൾ ലഭ്യമാണ്. മാക്സ് ലൈഫ് കാൻസർ ഇൻഷുറൻസ് പ്ലാൻ, ഫ്യൂച്ചർ ജനറലി കാൻസർ പ്രൊട്ടക്റ്റ് പ്ലാൻ എന്നിങ്ങനെ 50 ലക്ഷം രൂപവരെ കവർ നൽകുന്ന കാൻസർ ഇൻഷുറൻസ് പോളിസികൾ ഇന്ന് ലഭ്യമാണ്.

2. കാൻസറിൻറ്റെ എല്ലാ ഘട്ടങ്ങളിലും കവറേജ്

കാൻസറിൻറ്റെ എല്ലാ ഘട്ടങ്ങളിലും കവറേജ് ലഭിക്കുന്ന ഒരു പോളിസി വേണം തിരഞ്ഞെടുക്കാൻ. കാൻസറിനെ പ്രധാനമായും കാൻസറിന് മുമ്പുള്ള ഘട്ടം, പ്രാരംഭ ഘട്ടം, ഗുരുതരമായ ഘട്ടം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് തിരിച്ചിരിക്കുന്നത്. ഓരോ ഘട്ടങ്ങളിലുമുണ്ടാകുന്ന ചിലവുകൾ നേരിടാൻ കഴിയുന്ന ഒരു പോളിസി വേണം തിരഞ്ഞെടുക്കാൻ.

3. വെയിറ്റിംങ് പിരീഡ്

ഇൻഷുറൻസ് പോളിസികൾ എടുക്കുമ്പോൾ വെയിറ്റിംങ് പിരീഡിനെപ്പറ്റി അറിഞ്ഞിരിക്കണം. സാധാരണ പ്രാരംഭ കാത്തിരിപ്പ് കാലയളവ്, അതിജീവന കാലയളവ് എന്നിങ്ങനെ 2 കാത്തിരിപ്പ് കാലയളവുകളാണുള്ളത്. പ്രാരംഭ കാലയളവ്, പോളിസി ആരംഭിക്കുന്ന തിയതി മുതൽ 90 – 180 ദിവസം വരെയാകാം. അതിജീവന കാലയളവ് രോഗനിർണയം നടത്തിയ ദിവസം മുതൽ 7 ദിവസം വരെയാണ്.

4. പ്രീമിയം എഴുതിത്തള്ളലും വരുമാന ആനുകൂല്യങ്ങളും

ചില കാൻസർ ഇൻഷുറൻസ് പോളിസികൾക്ക് കീഴിൽ പ്രീമിയം എഴുതിത്തള്ളലും വരുമാന ആനുകൂല്യങ്ങളും ലഭ്യമാണ്. രോഗനിർണ്ണയം നടത്തിയാൽ ബാലൻസ് പ്രീമിയം മുഴുവനായോ അല്ലെങ്കിൽ 3 മുതൽ 5 വർഷം വരെയുള്ള പ്രീമിയമോ എഴുതിത്തള്ളും. പോളിസി ഹോൾഡർ ഗുരുതരഘട്ടത്തിലാണെങ്കിൽ പോളിസി തുകയുടെ 1% മുതൽ 2% വരെയുള്ള വരുമാന ആനുകൂല്യങ്ങളും 5 വർഷത്തേക്ക് ലഭിക്കും.

5. പോളിസിയുടെ കാലാവധി

ഇൻഷുറൻസ് പോളിസികൾ എടുക്കുമ്പോൾ ദീർഘകാല കവറേജ് ലഭിക്കുന്ന പോളിസികൾ തിരഞ്ഞെടുക്കുക. മാക്സ് ലൈഫ് കാൻസർ ഇൻഷുറൻസ് പ്ലാൻ പോലെയുള്ള ഇൻഷുറൻസ് പോളിസികൾ 75 വയസ്സ് വരെയുള്ള കവറേജ് നൽകുന്നുണ്ട്. അതുകൊണ്ട് പോളിസികൾ എപ്പോഴും ദീർഘകാലയളവിലേക്ക് എടുക്കാൻ ശ്രദ്ധിക്കുക. അത് കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ സഹായിക്കും.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്