Advertisement

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ തെറ്റുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക

ബിൽ പേയ്മെൻറ്റ് തുടങ്ങീ നിരവധി ആവശ്യങ്ങൾക്കായി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവരാണ് നാം എല്ലാവരും. അടിയന്തര സാമ്പത്തിക ആവശ്യങ്ങൾക്ക് പലിശ നൽകാതെ ഒരു നിശ്ചിത സമയപരിധി വരെ ഉപയോഗിക്കാം എന്നതാണ് ക്രെഡിറ്റ് കാർഡുകളുടെ ഏറ്റവും വലിയ പ്രത്യേകത. എന്നിരുന്നാലും ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ നാം ഏറേ കാര്യങ്ങൾ ശ്രദ്ധിക്കണം. സാധാരണ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ നാം വരുത്തുന്ന തെറ്റുകൾ ഏതൊക്കെയാണെന്ന് നോക്കാം.

Advertisement

1. മിനിമം ഡ്യൂ മാത്രം തിരിച്ചടയ്ക്കുക

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ നാം പൊതുവേ വരുത്തുന്ന ഒരു തെറ്റാണ് മിനിമം ഡ്യൂ മാത്രം തിരിച്ചടയ്ക്കുന്നത്. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ നിലനിർത്താൻ സഹായിക്കുമെങ്കിലും ഭീമമായ ഫിനാൻസ് ചാർജ് ഈടാക്കുന്നതാണ്. 23 മുതൽ 52 ശതമാനം വരെയാണ് സാധാരണ ഇത്തരത്തിൽ ഈടാക്കുന്ന ഫിനാൻസ് ചാർജ്.
നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ് കുടിശ്ശിക കൃത്യസമയത്ത് തിരിച്ചടയ്ക്കാൻ സാധിക്കുന്നില്ലെങ്കിൽ ഇഎംഐ ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇഎംഐ അടയ്ക്കുന്നതിന് 3 മാസം മുതൽ 60 മാസം വരെ കാലാവധി ലഭ്യമാണ്. കുടിശ്ശികയ്ക്ക് ഈടാക്കുന്ന ഫിനാൻസ് ചാർജുമായി താരതമ്യം ചെയ്യുമ്പോൾ ഇഎംഐയുടെ പലിശ വളരെ കുറവാണ്.

കൃത്യസമയത്ത് ഇഎംഐ അടയ്ക്കാൻ സാധിക്കില്ലെങ്കിൽ ഓട്ടോ പേ സൌകര്യം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇപ്പോൾ എല്ലാ ബാങ്കുകളിലും ഓട്ടോ പേ സൌകര്യം ലഭ്യമാണ്.

2. എടിഎം വഴി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുക

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ നാം വരുത്തുന്ന മറ്റൊരു തെറ്റാണ് ക്രെഡിറ്റ് കാർഡിൽ നിന്ന് എടിഎം വഴി പണം പിൻവലിക്കുന്നത്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എടിഎം വഴി പണം പിൻവലിക്കുമ്പോൾ 3.5 ശതമാനം വരെ പണം പിൻവലിക്കൽ ഫീസ് ഈടാക്കുന്നതാണ്. കൂടാതെ പണം പിൻവലിച്ച ദിവസം മുതൽ തിരിച്ചടവ് വരെ 52 ശതമാനം വരെ ഫിനാൻസ് ചാർജുകളും ഈടാക്കുന്നതാണ്. അതുക്കൊണ്ട് തന്നെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്നത് ഒഴിവാക്കുക. ഇത് അധിക ഫിനാൻസ് ചാർജുകൾ ഒഴിവാക്കാൻ നിങ്ങളെ സഹായിക്കും.

3. റിവാർഡ് പോയിൻറ്റുകൾ നിശ്ചിത സമയപരിധിക്കുള്ളിൽ ഉപയോഗിക്കാതിരിക്കു

ഒട്ടുമിക്ക ക്രെഡിറ്റ് കാർഡുകളും ഇപ്പോൾ റിവാർഡ് പോയിൻറ്റുകൾ വാഗ്ദാനം ചെയ്യുന്നവയാണ്. കാർഡ് ഉടമകൾക്ക് തങ്ങളുടെ റിവാർഡ് പോയിൻറ്റുകൾ എയർ മൈലുകളാക്കി മാറ്റുകയോ അല്ലെങ്കിൽ തിരഞ്ഞെടുത്ത ഷോപ്പുകളിൽ നിന്നോ ഓൺലൈൻ പ്ലാറ്റ്ഫോമിൽ നിന്നോ സാധനങ്ങൾ വാങ്ങുന്നതിനോ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ബിൽ കുടിശ്ശിക തീർക്കുന്നതിനോ ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഈ റിവാർഡ് പോയിൻറ്റുകൾക്ക് സമയപരിധി ബാധകമാണ്. സാധാരണ 2 മുതൽ 3 വർഷം വരെയാണ് റിവാർഡ് പോയിൻറ്റുകളുടെ സമയപരിധി. നിശ്ചിത സമയപരിധിക്കുള്ളിൽ ഈ പോയിൻറ്റുകൾ കൃത്യമായി ഉപയോഗിക്കാൻ ശ്രദ്ധിക്കണം അല്ലെങ്കിൽ അവ കാലഹരണപ്പെടുകയും നിങ്ങൾക്ക് റിവാർഡ് പോയിൻറ്റിൻറ്റെ ഗുണങ്ങൾ നഷ്ടമാവുകയും ചെയ്യും.

4. ക്രെഡിറ്റ് പരിധി വർദ്ധിപ്പിക്കുന്നത് നിരസിക്കുക

ക്രെഡിറ്റ് കാർഡ് ദാതാക്കൾ പലപ്പോഴും കാർഡ് ഉടമകൾക്ക് തങ്ങളുടെ ക്രെഡിറ്റ് പരിധി വർദ്ധിപ്പിക്കുന്നതിനുള്ള ഓഫർ നൽകാറുണ്ട്. എന്നാൽ ക്രെഡിറ്റ് കാർഡ് ബാധ്യതയും പലതരം ചാർജുകളും പരിഗണിച്ച് പലരും ഇത്തരം ഓഫറുകൾ നിരസിക്കാറുണ്ട്. എന്നിരുന്നാലും കാർഡ് വളരെ ശ്രദ്ധിച്ച് ഉപയോഗിക്കുന്നവരെ സംബന്ധിച്ച് ക്രെഡിറ്റ് പരിധി ഉയർത്തുന്നത് വളരെ നല്ലതാണ്. കാരണം ഇത് സാമ്പത്തിക ആവശ്യങ്ങൾ എളുപ്പത്തിൽ നേരിടാൻ നിങ്ങളെ സഹായിക്കും. കൂടാതെ ഇത് creനിങ്ങളുടെ ക്രെഡിറ്റ് സ്കോർ ഉയർത്താൻ സഹായിക്കുകയും ചെയ്യും.

5. ക്രെഡിറ്റ് യൂട്ടിലൈസേഷൻ അനുപാതം 30 ശതമാനത്തിൽ കൂടുതൽ നിലനിർത്തുക

ക്രെഡിറ്റ് യൂട്ടിലൈസേഷൻ അനുപാതം എപ്പോഴും 30 ശതമാനത്തിൽ നിലനിർത്താൻ ശ്രദ്ധിക്കുക. സാധാരണ 30 ശതമാനത്തിൽ കൂടുന്നവരുടെ ക്രെഡിറ്റ് സ്കോർ ക്രെഡിറ്റ് ബ്യൂറോകൾ കുറയ്ക്കുന്ന പതിവുണ്ട്. അതുക്കൊണ്ട് തന്നെ മൊത്തം ക്രെഡിറ്റ് കാർഡ് പരിധിയുടെ 30 ശതമാനത്തിൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗം പരിമിതപ്പെടുത്താൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ നിങ്ങളുടെ ക്രെഡിറ്റ് പരിധി ഉയർത്തുന്നതിന് കാർഡ് ദാതാവിനെ സമീപിക്കുകയോ മറ്റൊരു ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുകയോ ചെയ്യുക.

ക്രെഡിറ്റ് കാർഡുകൾ എപ്പോഴും ശ്രദ്ധിച്ച് ഉപയോഗിക്കുക. ക്രെഡിറ്റ് കാർഡ് കടക്കെണി ഒഴിവാക്കാൻ കുടിശ്ശികകൾ കൃത്യസമയത്ത് തിരിച്ചടയ്ക്കുകയും ബാലൻസ് ട്രാൻസ്ഫർ തുടങ്ങിയ ഓപ്ഷനുകൾ ഉപയോഗിക്കുകയും ചെയ്യുക. അല്ലെങ്കിൽ ഇതര വായ്പ ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്