Categories: LOANPERSONAL FINANCE

ലോൺ കിട്ടില്ല ക്രെഡിറ്റ് സ്കോർ വില്ലനായാൽ

Advertisement

പണത്തിന് അത്യാവശ്യം വരുമ്പോഴാണ് പലപ്പോഴും നാം പണത്തിന്റെ മൂല്യം തിരിച്ചറിയുന്നത്ആ. ആ സമയത്ത് എങ്ങനെ നമുക്ക് പണം ലഭിക്കും എന്ന് ആലോചിക്കുമ്പോൾ ഒരുപാട് വഴികളൊന്നും നമ്മൾ ഓർക്കാറില്ല ആദ്യം തന്നെ നമ്മൾ പലരും ചെയ്യുന്നത് ഒരു വായ്പയ്ക്ക് അപേക്ഷിക്കും.

എല്ലാവിധ രേഖകളും നമ്മൾ കൈമാറും. അതിനു ശേഷം അന്തിമ അനുമതിക്കായി കാത്തിരിക്കും.അപ്പോൾ ആയിരിക്കും ഒരു വില്ലൻ കടന്നുവരുന്നത് ക്രെഡിറ്റ് സ്കോർ.ക്രെഡിറ്റ് സ്കോർ മോശമായാൽ പലപ്പോഴും ലോൺ കിട്ടില്ല.ക്രെഡിറ്റ് സ്കോർ മോശമാകുന്നത് പല കാരണങ്ങൾ കൊണ്ടാവാം.

ലോൺ എടുത്തിട്ട് കറക്റ്റ് ആയി തിരിചടച്ചില്ല എങ്കിൽ ക്രെഡിറ്റ് സ്‌കോർ കുറയും .അത് എന്ത് ലോണും ആവാം.ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചിട്ട് ബിൽ എമൗണ്ട് ഡ്യൂ ഡേറ്റിനു മുൻപ് അടച്ചില്ല എങ്കിലും സ്കോർ കുറയും.തുടർച്ചയായി ലോൺ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡിന് അപ്ലൈ ചെയ്താലും ,ക്രെഡിറ്റ് കാർഡ് ലിമിറ്റ് പൂർണമായി ഉപയോഗിച്ചാലും ക്രെഡിറ്റ് സ്കോർ കുറയും.ഇനി നിങ്ങൾ ലോൺ എടുത്തില്ല എങ്കിലും ആർകെങ്കിലും ജാമ്യം നിന്നിട്ട് അവർ അടവ് മുടക്കിയാലും നിങ്ങളുടെ സ്കോർ കുറയും.പിന്നെ ലോൺ മുഴുവൻ അടച്ചാലും ബാങ്കിന്റെ രേഖകളിൽ ലോൺ ക്ലോസ് ആയിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം.

ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് ക്രെഡിറ്റ് സ്കോർ കുറയാം.ക്രെഡിറ്റ് സ്കോർ കുറയുവാനുള്ള കാരണം കണ്ടെത്തി അത് പരിഹരിച്ചു സ്കോർ മെച്ചപ്പെട്ടതിനു ശേഷം പുതിയ ലോണിന് അപ്ലൈ ചെയ്യുക.

Advertisement