INSURANCE

ക്രിട്ടിക്കൽ ഇൽനെസ്സ് ഇൻഷുറൻസ് പദ്ധതി | കുറഞ്ഞ തുകക്ക് മാരക രോഗങ്ങൾക്ക് കവറേജ്

Advertisement

അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഗുതുതര രോഗങ്ങൾക്ക് ഇൻഷുറൻസ് കവറേജ് നൽകുന്ന പോളിസിയാണ് ക്രിറ്റിക്കൽ ഇൽനെസ്സ് അല്ലെങ്കിൽ ഗുരുതര രോഗ ഇൻഷുറൻസ് പദ്ധതി. പെട്ടന്നുണ്ടാകുന്ന സാമ്പത്തിക പ്രശ്നങ്ങളും അത്യാഹിതങ്ങളും ഒഴിവാക്കാനായി ആരോഗ്യ ഇൻഷുറൻസിന് പുറമേ എല്ലാവരും ഇത്തരം പോളിസികൾ എടുക്കേണ്ടതാണ്. 20 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ഈ പോളിസിയിൽ ചേരാനാകും. കാൻസർ, സ്ട്രോക്ക്, ഹാർട്ട് അറ്റാക്ക്, കൊറോണറി ആർട്ടറി സർജറി, അവയവമാറ്റ ശസ്ത്രക്രിയ തുടങ്ങിയ എല്ലാ ഗുരുതര പ്രശ്നങ്ങൾക്കും ഈ പോളിസിക്ക് കീഴിൽ കവറേജ് ലഭിക്കുന്നതാണ്. കൂടാതെ ആശുപത്രി ചിലവുകൾ, കൺസൽട്ടേഷൻ ഫീസ്, മരുന്നുകൾ എന്നിവയ്ക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഒരാൾക്ക് ഒന്നിൽ കൂടുതൽ ക്രിറ്റിക്കൽ ഇൽനെസ്സ് ഇൻഷുറൻസ് പോളിസികൾ എടുക്കാം. ഓരോ പോളിസിയും കവർ ചെയ്യുന്ന ഗുരുതര രോഗങ്ങളുടെ എണ്ണം വ്യത്യസ്തമാണ്. 5 ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപ വരെയുള്ള പോളിസികൾ ലഭ്യമാണ്.

പോളിസി ഹോൾഡർക്ക് ഏതെങ്കിലും ഗുരുതര രോഗനിർണയം നടത്തിയാൽ പോളിസിയുടെ ലംപ്സം തുകയും നൽകും. രോഗനിർണയം നടത്തി 30 ദിവസത്തിനുശേഷവും പോളിസി ഹോൾഡർ ജീവിച്ചിരിപ്പുണ്ടെങ്കിൽ മാത്രമേ പോളിസി തുക ലഭിക്കൂ. കൂടാതെ ഏതെങ്കിലും ഒരു അംഗീകൃത മെഡിക്കൽ പ്രാക്ടീഷനറുടെ രോഗനിർണയം നടത്തിയ സർട്ടിഫിക്കേറ്റും ക്ലെയിം ലഭിക്കുന്നതിന് ആവശ്യമാണ്. ആദായനികുതി നിയമം സെക്ഷൻ 80D പ്രകാരം ഗുരുതര രോഗ ഇൻഷുറൻസ് പോളിസിക്ക് നികുതിയിളവുകൾ ലഭ്യമാണ്. വ്യക്തിക്ക് 15000 രൂപയും മുതിർന്ന പൌരന്മാർക്ക് 20000 രൂപവരെയും ഇളവുകൾ ലഭിക്കും. ഇതിനുപുറമേ കൊറോണറി ആർട്ടറി ശസ്ത്രക്രിയകൾക്ക് നഷ്ടപരിഹാരമായി ഇൻഷുറൻസ് തുകയുടെ 20 ശതമാനം വരെ ഈ പദ്ധതിക്ക് കീഴിൽ ലഭിക്കും.

Advertisement
Share
Published by
Soumya Joseph