Categories: BANKINGNEWS

ഡിജിറ്റൽ പണം ഇടപാടുകളിലെ പരാതികൾക്ക് പരിഹാരവുമായി ആർബിഐ

Advertisement

കോവിഡ് പ്രതിസന്ധി മൂലം ഉണ്ടായ ലോക്കഡൗണിനെ തുടർന്ന് രാജ്യത്തെ ഡിജിറ്റൽ പെയ്മെന്റ് മോഡ് ഉപയോഗിക്കുന്നവരുടെ എണ്ണം വളരെയധികമാണ്. ഉപയോക്താക്കൾ കൂടുന്നതിനോടൊപ്പം തന്നെ രജിസ്റ്റർ പെയ്മെന്റ് മൂലമുണ്ടാകുന്ന പരാതികളും കൂടുതലാണ്. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരവുമായി മുന്നോട്ടു വന്നിരിക്കുകയാണ് റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ.

ട്രാൻസ്ഫർ ചെയ്ത് പണം ലഭിക്കാതിരിക്കുക, റീ പെയ്മെന്റുകൾ ലഭിക്കാതിരിക്കുക തുടങ്ങി നിരവധി പ്രശ്നങ്ങൾ ഡിജിറ്റൽ പെയ്മെന്റ് വഴി ഉപഭോക്താക്കൾ നേരിടുന്നുണ്ട്. ഇതുകൂടാതെതന്നെ ബോധപൂർവ്വമുള്ള തട്ടിപ്പും കുറവല്ല. എന്നാൽ ഇനിമുതൽ ഡിജിറ്റൽ പെയ്മെന്റ് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് അതത് സ്ഥാപനങ്ങൾ തന്നെ ഒരുക്കുന്ന പരാതിപരിഹാര സംവിധാനത്തിൽ ഏർപ്പെട്ട പരിഹാരം നേടാവുന്നതാണ്.

ഡിജിറ്റൽ പെയ്മെന്റ് നടത്തുന്ന ബാങ്കുകളും അതിനോടനുബന്ധിച്ച് സ്ഥാപനങ്ങളും പെയ്മെന്റ് സിസ്റ്റം ഓപ്പറേറ്റർമാരും ഉപഭോക്താക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഓൺലൈൻ ഡിസ്പ്യൂട്ട് റസല്യൂഷൻ ഒരുക്കണം എന്നാണ് ആർബിഐയുടെ നിർദേശം. ഒരിക്കൽ പരാതി നൽകിയാൽ കസ്റ്റമർ കെയർ റഫറൻസ് നമ്പർ ലഭിക്കും അതേതുടർന്ന് ബാക്കി നടപടികൾ ചെയ്യാവുന്നതാണ്. ഒരു മാസത്തിനകം പരിഹാരം ലഭിച്ചില്ലെങ്കിൽ ഓംബുഡ്സ്മാന് പരാതി നൽകാം. ജനുവരി ഒന്നുമുതൽ ഈ സംവിധാനം പ്രാബല്യത്തിൽ ഉണ്ട്.

Advertisement