Advertisement

ഫെഡറൽ ബാങ്കിന്റെ ക്രെഡിറ്റ് കാർഡുകൾ , ഗുണങ്ങൾ ,ഫീസുകൾ

ഫെഡറൽ ബാങ്ക് എസ്ബിഐ വിസ ഗോൾഡ് & ഫെഡറൽ ബാങ്ക് എസ്ബിഐ വിസ പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്

Advertisement

SBI കാർഡ്‌സുമായി ചേർന്ന് ആണ് ഫെഡറൽ ബാങ്ക് നിലവിൽ ക്രെഡിറ്റ് കാർഡുകൾ നൽകുന്നത്.2 വേരിയന്റുകൾ ആണ് ഉള്ളത്.ഉടൻ തന്നെ ഫെഡറൽ ബാങ്ക് സ്വന്തമായി ക്രെഡിറ്റ് കാർഡ് പുറത്തിറക്കും എന്നാണ് സൂചന.

ഫെഡറൽ ബാങ്ക് എസ്ബിഐ വിസ ഗോൾഡ് ക്രെഡിറ്റ് കാർഡ്

വിവിധ ഇനങ്ങളിലെ റിവാർഡ് പോയിൻറ്റുകളാണ് ഈ കാർഡിനെ കൂടുതൽ ആകർഷകമാക്കുന്നത്. ദൈനംദിന ചിലവുകൾക്കായി ഈ കാർഡ് കൂടുതലായും ഉപയോഗിക്കാം .

സവിശേഷതകൾ
 ഇത് ഒരു ഇൻറ്റർനാഷണൽ ക്രെഡിറ്റ് കാർഡാണ്. 24 മില്യൺ ഷോപ്പുകളിൽ ഈ കാർഡ് ഉപയോഗിക്കാം. ഇന്ത്യയിൽ 3,25,000 ഷോപ്പുകളിലും ഈ കാർഡ് ഉപയോഗിക്കാം.
 മറ്റു കാർഡുകളിലെ ബാലൻസ് തുക ഫെഡറൽ ബാങ്ക് എസ്ബിഐ ക്രെഡിറ്റ് കാർഡിലേക്ക് മാറ്റാൻ കഴിയും.
 ഈ കാർഡിൻറ്റെ പരമാവധി ക്രെഡിറ്റ് പരിധി 1,75,000 ആണ്.

റിവാർഡ്സ്

 കാർഡ് ലഭിച്ച് 60 ദിവസത്തിനകം 2000 രൂപയോ അതിൽ കൂടുതലോ ചിലവഴിക്കുമ്പോൾ 2000 റിവാർഡ് പോയിൻറ്റ്സ് ലഭിക്കും.
 ഗ്രോസറീസ് പർച്ചേസ് ചെയ്യുമ്പോഴും മറ്റ് വിഭാഗങ്ങളിലും അധിക റിവാർഡ് നേടാം.
 ഓരോ 100 രൂപ ചിലവഴിക്കുമ്പോഴും 1 റിവർഡ് പോയിൻറ്റ് ലഭിക്കും. 1 റിവാർഡ് പോയിൻറ്റ് 0.25 പൈസക്ക് തുല്യമാണ്.
 500 – 3000 രൂപയുടെ ഇന്ധനം നിറയ്ക്കുമ്പോൾ 1 % ഇന്ധന സർചാർജുകൾ എഴുതിത്തള്ളുന്നു. പരമാവധി 100 രൂപ വരെ ഒഴിവാക്കും.
 ഇലക്ട്രിസിറ്റി, മൊബൈൽ റീചാർജിംഗ് തുടങ്ങിയ യൂട്ടിലിറ്റി ബിൽ പേയ്മൻറ്റുകൾ നടത്താൻ സൌകര്യം

ഫീസ്
 ഈ കാർഡിൻറ്റെ ജോയിനിങ്ങ് ഫീസും വാർഷിക ഫിസും 499 രൂപയാണ്
 100,000 രൂപയിൽ കൂടുതൽ വർഷത്തിൽ ചിലവഴിച്ചാൽ വാർഷിക ഫീസ് തിരികെ ലഭിക്കും

ഫെഡറൽ ബാങ്ക് എസ്ബിഐ വിസ പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്

ഫെഡറൽ ബാങ്കും എസ്ബിഐയും ചേർന്നിറക്കിയ മറ്റൊരു കോബ്രാൻഡഡ് ക്രെഡിറ്റ് കാർഡാണ് ഫെഡറൽ ബാങ്ക് എസ്ബിഐ വിസ പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്. യാത്ര ആനുകൂല്യങ്ങളാണ് ഈ കാർഡിൻറ്റെ ഏറ്റവും വലിയ സവിശേഷത.

സവിശേഷതകൾ
 100,000 രൂപയുടെ ഫ്രോഡ് ഇൻഷുറൻസ് കവറേജ്
 5 ലക്ഷം രൂപയാണ് ഈ കാർഡിൻറ്റെ പരമാവധി ക്രെഡിറ്റ് പരിധി.

റിവാർഡ്സ്

 3000 രൂപ വിലമതിക്കുന്ന ജോയിനിംഗ് ഗിഫ്റ്റ് വൗച്ചർ
 ഓരോ 100 രൂപ ചിലവഴിക്കുമ്പോഴും 2 റിവാർഡ് പോയിൻറ്റ്സ്.
 കാർഡ് ലഭിച്ച് 30 ദിവസത്തിനകം 1,000 രൂപയിൽ കൂടുതൽ ചിലവഴിക്കുമ്പോൾ 500 റിവാർഡ് പോയിൻറ്റ്സ്.
 500 – 4000 രൂപയുടെ ഇന്ധനം വാങ്ങുമ്പോൾ 1 % ഇന്ധന സർചാർജുകൾ എഴുതിത്തള്ളുന്നു. പരമാവധി 250 രൂപ വരെ നേടാനാകും.
 പലചരക്ക് സാധനങ്ങൾ വാങ്ങുമ്പോൾ അധിക റിവാർഡ്
 കോപ്ലിമെൻറ്ററി എയർപോട്ട് ലോഞ്ച് ആക്സസ്
 വർഷത്തിൽ 4 ലക്ഷം അല്ലെങ്കിൽ 5 ലക്ഷം രൂപ ചിലവഴിക്കുമ്പോൾ ബോണസ് ഓഫറുകളായ സൌജന്യ എയർ ടിക്കറ്റും ഗിഫ്റ്റ് വൌച്ചറുകളും.
 4 റിവാർഡ് പോയിൻറ്റുകൾ 1 രൂപയ്ക്ക് തുല്യമാണ്.

ഫീസ്
 ജോയിനിംഗ് ഫീസ് 2,999 രൂപയാണ്.
 ഈ കാർഡിൻറ്റെ വാർഷിക ഫിസും 2999 രൂപയാണ്.
 2 ലക്ഷം രൂപയിൽ കൂടുതൽ ചിലവഴിക്കുമ്പോൾ വാർഷിക ഫീസ് തിരികെ ലഭിക്കും.

യോഗ്യത :-
അപേക്ഷകൻറ്റെ പ്രായം, വരുമാനം, ക്രെഡിറ്റ് സ്കോർ, എന്നിവ പരിഗണിച്ചാണ് ക്രെഡിറ്റ് കാർഡ് നൽകുന്നത്. അതുപോലെതന്നെ ഐഡി പ്രൂഫും, മേൽവിലാസം തെളിയിക്കുന്ന രേഖയും, വരുമാനം തെളിയിക്കുന്നതിനുള്ള രേഖയും നൽകണം.

എങ്ങനെ അപേക്ഷിക്കാം :- അടുത്തുള്ള ഫെഡറൽ ബാങ്ക് ശാഖയിൽ നേരിട്ടെത്തി കാർഡിനു അപേക്ഷിക്കാം. അപേക്ഷ സ്വീകരിച്ച് 7-10 പ്രവൃത്തി ദിവസത്തിനുള്ളിൽ കാർഡ് ലഭിക്കും.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്