Advertisement

ഫെഡറൽ ബാങ്ക് സിഗ്നെറ്റ് ക്രെഡിറ്റ് കാർഡ് | Federal Bank Signet credit card

നാഷണൽ പേയ്മൻറ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും വിസയുമായി ചേർന്ന് ഫെഡറൽ ബാങ്ക് പുറത്തിറക്കിയ കാർഡ് ആണ് Federal Bank Signet credit card. കുറഞ്ഞ ആനുവൽ പേഴ്സൻറ്റേജ് റേറ്റ് ആണ് ഈ കാർഡിൻറ്റെ ഏറ്റവും വലിയ പ്രത്യേകത. 0.49 ശതമാനം ആണ് ഏറ്റവും കുറഞ്ഞ പ്രതിമാസ നിരക്ക്.

Advertisement

സ്വാഗത ആനൂകുല്യങ്ങൾ

കാർഡ് ലഭിച്ച് 30 ദിവസത്തിനകം 3000 രൂപയ്ക്കു മുകളിൽ ചിലവഴിക്കുകയാണെങ്കിൽ 500 രൂപയുടെ ആമസോൺ പേ ഈ-വൌച്ചർ സൌജന്യമായി ലഭിക്കും.

റിവാർഡ് പോയിൻറ്റുകൾ
• ഗൃഹോപകരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങുമ്പോൾ 3 റിവാർഡ് പോയിൻറ്റ്.
• വിനോദ വിഭാഗങ്ങൾക്കായി ചെലവഴിക്കുമ്പോൾ 2 റിവാർഡ് പോയിൻറ്റ്.
• മറ്റു വിഭാഗങ്ങൾക്കായി ചെലവഴിക്കുമ്പോൾ 1 റിവാർഡ് പോയിൻറ്റ്.
• 1 റിവാർഡ് പോയിൻറ്റ് 0.25 പൈസക്ക് തുല്യമാണ്.

മറ്റു ആനുകൂല്യങ്ങൾ

• 8 ഡൊമസ്റ്റിക് എയർപോട്ട് കോപ്ലിമെൻറ്ററി ലോഞ്ച് ആക്സസ്
• 8 ഇൻറ്റർനാഷണൽ എയർപോട്ട് കോപ്ലിമെൻറ്ററി ലോഞ്ച് ആക്സസ്
• ത്രൈമാസത്തിൽ 20,000 രൂപയിൽ കൂടുതൽ ചിലവഴിക്കുമ്പോൾ സ്വിഗ്ഗി വൌച്ചേഴ്സ് സൌജന്യമായി ലഭിക്കുന്നു.
• 2 ലക്ഷം രൂപയുടെ പേഴ്സണൽ ആക്സിഡൻറ്റ് കവറേജ്
• INOX വഴി മൂവി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ മറ്റൊരു ടിക്കറ്റ് സൌജന്യമായി ലഭിക്കുന്നു.
• പാർട്ണർ റെസ്റ്റോറൻറ്റുകളിൽ 15 ശതമാനം വരെ ഡിസ്കൌണ്ട്.
• 48 ദിവസം വരെ പലിശ രഹിത കാലയളവ്.

ഫീസ് & ചാർജ്

ജോയിനിംഗ് ഫീസ് : 750 രൂപയാണ് ഈ കാർഡിൻറ്റെ ജോയിനിംഗ് ഫീസ്

വാർഷിക ഫീസ് : 750 രൂപയാണ് ഈ കാർഡിൻറ്റെ വാർഷിക ഫീസ്. വർഷത്തിൽ 75,000 രൂപയോ അതിൽ കൂടുതലോ ചിലവഴിക്കുകയാണെങ്കിൽ വാർഷിക ഫീസ് ഒഴിവാക്കുന്നതാണ്.

ലേറ്റ് പേയ്മൻറ്റ് ഫീസ് : 100 രൂപയിൽ താഴെയാണെങ്കിൽ ലേറ്റ് പേയ്മൻറ്റ് ഫീസ് നൽകേണ്ടതില്ല. 100 രൂപ മുതൽ 500 രൂപ വരെയാണെങ്കിൽ 100 രൂപ. 501 രൂപ മുതൽ 5000 രൂപ വരെയാണെങ്കിൽ 500 രൂപ. 5001 രൂപ മുതൽ 10,000 രൂപ വരെയാണെങ്കിൽ 600 രൂപ. 10,001 രൂപ മുതൽ 25000 രൂപ വരെയാണെങ്കിൽ 750 രൂപ. 25001 രൂപ മുതൽ 50000 രൂപ വരെയാണെങ്കിൽ 950 രൂപ. 50,000 രൂപയിൽ കൂടുതലാണെങ്കിൽ 1000 രൂപ.

റിവാർഡ് റിഡംപ്ക്ഷൻ ചാർജ് : 99 രൂപ

ആനുവൽ പേഴ്സൻറ്റേജ് റേറ്റ് ( എപിആർ) : പ്രതിമാസം 0.49 ശതമാനം. ( പ്രതിവർഷം 5.88 ശതമാനം )

ഓവർ ലിമിറ്റ് ചാർജ് : ഓവർ ലിമിറ്റ് തുകയുടെ 2.5 ശതമാനം അല്ലെങ്കിൽ 500 രൂപ.
ഫോറിൻ കറൻസി ചാർജ് : ഇടപാട് തുകയുടെ 3.5 ശതമാനം

യോഗ്യത

21 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പൌരൻമാർക്കാണ് ഈ കാർഡ് ലഭിക്കുന്നത്. കൂടാതെ പ്രതിമാസ വരുമാനം 18,000 രൂപയോ അതിനു മുകളിലോ ആയിരിക്കണം.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്