NEWS

ഇന്നത്തെ സാമ്പത്തിക വാർത്തകൾ | ഡിസംബർ 11, 2021

Advertisement
  • സ്വർണ്ണ വിലയിൽ വർധന

സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ വർധന.ഗ്രാമിന് 15 രൂപ വർധിച്ച് 4510 രൂപയായി.

  • മിശ്രവിവാഹിതർക്ക് 30000 രൂപ ധനസഹായം

എസ് സി / എസ് ടി ഒഴികെയുള്ള മിശ്രവിവാഹിതരിൽ സാമ്പത്തിക വിഷമം നേരിടുന്നവർക്ക് സാമൂഹിക നീതി വകുപ്പിൽ നിന്നും 30000 രൂപ ഒറ്റ തവണ ധന സഹായം ആയി നേടാം.നിയമപരമായി വിവാഹിതരായിരിക്കണം. ഒരു വർഷത്തിനു ശേഷം ധനസഹായത്തിന് അപേക്ഷ നൽകാം.വാർഷിക വരുമാനം അര ലക്ഷം രൂപ കവിയരുത്

  • ലൈഫ് സർട്ടിഫിക്കറ്റ് , ഡിസംബര്‍ 31 വരെ സമർപ്പിക്കാം

പെന്‍ഷന്‍കാര്‍ അവരുടെ പ്രതിമാസ വിഹിതം ലഭിക്കുന്നതിന് എല്ലാ വര്‍ഷവും ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കാൻ ലൈഫ് സർട്ടിഫിക്കറ്റ് നൽകേണ്ടതുണ്ട്.

  • ക്രിപ്റ്റോ സേവനങ്ങൾ നൽകാൻ ഒരുങ്ങി കൊടക് മഹീന്ദ്ര ബാങ്ക്.

ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ വസീർ എക്സുമായി ചേർന്ന് ക്രിപ്റ്റോ സേവനങ്ങൾ നൽകാൻ ഒരുങ്ങി കൊടക് മഹീന്ദ്ര ബാങ്ക്.

  • മാക്‌സ് ലൈഫ് സര്‍വേയിൽ ഇന്ത്യക്കാര്‍ മതിയായ റിട്ടയര്‍മെന്റ് നിക്ഷേപം നടത്തുന്നില്ല എന്ന് റിപ്പോർട്ട്

ഇന്ത്യ റിട്ടയര്‍മെന്റ് ഇന്‍ഡക്‌സ് സ്റ്റഡി എന്ന പേരില്‍ മാക്‌സ് ലൈഫ് നടത്തിയ സർവ്വേയിൽ റിട്ടയര്‍മെന്റ് ലൈഫിലേക്ക് നിക്ഷപം നടത്താത്തവർ ആണ് കൂടുതൽ ആളുകളും.നിലവിൽ 50 നു മുകളിൽ പ്രായമുള്ള 10 ൽ എട്ടു പേർക്കും റിട്ടയർമെന്റ് നിക്ഷേപം നടത്താത്തതിൽ കുറ്റബോധം ഉണ്ട് എന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു.

  • കോഴിക്കോട് ഉള്‍പ്പടെ 25 വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കും

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിമാനത്താവളങ്ങള്‍ 2022 മുതല്‍ 2025വരെയുള്ള കാലയളവിലാകും സ്വകാര്യവത്കരണ നടപടികള്‍ പൂര്‍ത്തിയാക്കുക.

  • ലിപ് ബാം ബിസിനസിലേക്കാണ് ചുവടുവെക്കാൻ ഒരുങ്ങി നയൻതാര

ഡെര്‍മറ്റോളജിസ്റ്റ് റെനിത രാജനുമായി ചേർന്ന് ആണ് ബിസിനസ്സ്. ദ ലിപ് ബാം കമ്പനി ലിപ് ബാമുകൾ മാത്രമുള്ള ഒരു ബ്രാൻഡ് ആണ്. ഓരോരുത്തര്‍ക്കും ആവശ്യമായ വ്യത്യസ്തമായ ലിപ്ബാമുകൾ കമ്പനിക്കുണ്ട്.ഇത് കൂടാതെ ചായ് വാലയിലും നയൻ‌താര നിക്ഷേപം നടത്തിയിട്ടുണ്ട്.ദി ലിപ് ബാം കമ്പനി ബ്രാൻഡിലുള്ള വിശ്വാസമാണ് പുതിയ സംരംഭത്തിൻെറ ഭാഗമാകാൻ നയൻസിനെ പ്രേരിപ്പിച്ചത്.സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന താരങ്ങളിൽ ഒരാളാണ് നയൻതാര.2018-ൽ 15.17 കോടി രൂപയായിരുന്നു വരുമാനം.

Advertisement