NEWS

ഇന്നത്തെ സാമ്പത്തിക വാർത്തകൾ | ഡിസംബർ 15, 2021

Advertisement
  • സ്വർണ്ണവില കുറഞ്ഞു

സംസ്ഥാനത്തു സ്വർണ്ണവിലയിൽ ഇടിവ്.ഗ്രാമിന് 25 രൂപ കുറഞ്ഞ് 4500 രൂപയായി.പവന് 36,000 രൂപയാണ് ഇന്നത്തെ വില.

  • യുപിഐ ഇടപാടിൽ വീണ്ടും വർദ്ധനവ്

യുപിഐ വഴിയുള്ള പണമിടപാട് തുടർച്ചയായ രണ്ടാം മാസത്തിലും 7.5 ലക്ഷം കോടി രൂപ കടന്നു.യുപിഐ വഴിയുള്ള പണം കൈമാറ്റം 75 ലക്ഷം കോടി രൂപയായി ഉയർത്തുകയാണ് എൻപിസിഐയുടെ ലക്ഷ്യം.

  • കേരളത്തില്‍ ലുലു ഗ്രൂപ്പ് കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരും

വ്യവസായ സൗഹൃദ സംസ്ഥാനം ആയതിനാൽ കേരളത്തിൽ കൂടുതൽ പദ്ധതികള്‍ കൊണ്ടുവരും എന്ന് എം.എ. യൂസഫലി.കോഴിക്കോടും കോട്ടയത്തും മാളുകള്‍,കൊച്ചിയില്‍ മത്സ്യ സംസ്‌കരണകേന്ദ്രവും സ്ഥാപിക്കും.വിഴിഞ്ഞം തുറമുഖം വന്നതിനുശേഷം തിരുവനന്തപുരത്ത് ഇലക്ട്രോണിക് ഉപകരണങ്ങളുടെ അസംബ്ലിങ് കേന്ദ്രവും സ്ഥാപിക്കും.

  • ഓഹരി വിപണി നഷ്ട്ടത്തിൽ ക്ലോസ് ചെയ്തു

സെന്‍സെക്‌സ് 329.06 പോയന്റ് താഴ്ന്ന് 57,788.03ലും നിഫ്റ്റി 103.50 പോയന്റ് നഷ്ടത്തില്‍ 17,221.൪൦ ലുമാണ് ക്ലോസ് ചെയ്തത്.

  • ഡിസംബർ 16, 17 തീയതികളിൽ ബാങ്ക് പണിമുടക്ക്

ബാങ്കിങ് നിയമ ഭേദഗതി 2021 ബില്ലിനെതിരെയാണ് ജീവനക്കാരുടെ സംഘടനകളുടെ സംയുക്ത പ്രക്ഷോഭം. പൊതുമേഖല ബാങ്കുകൾ സ്വകാര്യവത്കരിക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ രണ്ടു ദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.എസ്ബിഐ, പിഎന്‍ബി, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ആര്‍ബിഎല്‍ തുടങ്ങിയ ബാങ്കുകള്‍ ഇടപാടുകള്‍ തടസ്സപ്പെട്ടേക്കാമെന്ന് അറിയിച്ചു.പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ നടപടികൾ എടുത്തിട്ടുണ്ട് എന്നും ബാങ്കുകൾ വ്യകത്മാക്കി.

  • ബേസിക് സേവിങ്സ് അക്കൗണ്ടുകൾ, ജൻധൻ അക്കൗണ്ട് എന്നിവയിൽ നിന്നും എസ്ബിഐ ഈടാക്കിയത് 346 കോടി രൂപ

2017-18 മുതൽ 2021 ഒക്ടോബർ വരെയുള്ള കണക്കാണിത്.ധനമന്ത്രാലയമാണ് രാജ്യസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. സൗജന്യ പരിധിക്ക് ശേഷം നടത്തിയ ഇടപാടുകളിലെ ചാർജായി ആണ് പിഴ ഈടാക്കിയത്.

Advertisement