Advertisement

ഇന്നത്തെ സാമ്പത്തിക വാർത്തകൾ | നവംബര്‍ 17, 2021

  • സംരംഭകര്‍ക്ക് ഒരു കോടി വരെ കുറഞ്ഞ പലിശ നിരക്കിൽ വായ്പ

Advertisement

ചെറുകിട- ഇടത്തരം സംരംഭങ്ങൾ തുടങ്ങാൻ അഞ്ചുശതമാനം പലിശയിൽ ഒരു കോടി രൂപ വരെ വായ്പ നൽകാൻ കെ.എഫ്.സി.പുതിയ പദ്ധതികള്‍ക്കാണെങ്കിൽ ഒരു കോടി രൂപവരെ അഞ്ചുശതമാനം പലിശയിലും ബാക്കി തുകക്ക് സാധാരണ കെ.എഫ്.സി പലിശയും ആയിരിക്കും.മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ പുതിയ രൂപമാണ് ഈ പദ്ധതി. സര്‍ക്കാര്‍ ധനകാര്യ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെ.എഫ്.സി) വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.മുൻപ് ഏഴു ശതമാനം പലിശയ്ക്ക് 50 ലക്ഷം രൂപയായിരുന്നു പദ്ധതിക്കു കീഴില്‍ സംരംഭകര്‍ക്കു കെ.എഫ്.സി. നല്‍കിയിരുന്നത്. ഈ പദ്ധതി പലിശ കുറച്ച് വായ്പാ തുക ഉയര്‍ത്തി റീ ലോഞ്ച് ചെയ്തത്.പദ്ധതിക്കായി മൂന്നു ശതമാനം സബ്‌സിഡി കേരള സര്‍ക്കാരും രണ്ടു ശതമാനം സബ്‌സിഡി കെ.എഫ്.സിയും നല്‍കും.

  • ഐപിഒ കൾക്കുള്ള നിബന്ധനകൾ കടുപ്പിക്കാൻ ഒരുങ്ങി സെബി

രാജ്യത്ത് നിരവധി കമ്പനികൾ ആണ് ഐപിഓ കളിലൂടെ പണം സമാഹരിക്കുന്നത്.ഇതിൽ സ്റ്റാർട്ടപ്പ് കമ്പനികളും പെടും.ഇത്തരം ഒരു സാഹചര്യത്തിൽ ഐപിഓ വ്യവസ്ഥകൾ കടുപ്പിക്കാൻ ഒരുങ്ങുകയാണ് സെബി.പ്രധാനമായും ഐപിഓ വഴി സമാഹരിക്കുന്ന പണം എന്തിനു ചിലവാക്കണം എന്നതിലൊക്കെ പുതിയ വ്യവസ്ഥകൾ ഉണ്ടാവും.

  • വിപണി ഇന്നും നഷ്ടത്തിൽ ക്ലോസ് ചെയ്തു

സെൻസെക്‌സ് 314.04 പോയന്റ് നഷ്ടത്തിൽ 60,008.33ലും നിഫ്റ്റി 100.50 പോയന്റ് താഴ്ന്ന് 17,898.70ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.ഇതിനിടയിൽ , മാരുതി സുസുകി, ടാറ്റ മോട്ടോഴ്‌സ്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു.

  • ബാങ്കിങ് ആന്റ് ഫിനാൻഷ്യൽ സർവീസസ് ഫണ്ടുമായി ഐടിഐ മ്യൂചൽ ഫണ്ട്

നവംബർ 15 മുതൽ നവംബർ 29 വരെയാണ് NFO. കുറഞ്ഞ നിക്ഷേപതുക 5000 രൂപയാണ്. ബാങ്കുകൾ, ഇൻഷൂറൻസ് കമ്പനികൾ, റേറ്റിങ് ഏജൻസികൾ, ഫിൻടെകുകൾ തുടങ്ങി ധനകാര്യ മേഖല കമ്പനികളിൽ ആവും ഫണ്ട് നിക്ഷേപം നടത്തുക.

  • മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള ചരക്കുകൾക്ക് വിലക്ക് ഏർപ്പെടുത്തിയ അദാനി പോർട്ട് തീരുമാനത്തിനെതിരെ കസ്റ്റംസ്

അഫ്ഗാനിസ്ഥാനിൽ നിന്ന് വന്ന 20000 കോടി രൂപയുടെ ഹെറോയിൻ മുന്ദ്ര പോർട്ടിൽ വെച്ച് പിടികൂടിയതിനു പിന്നാലെ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള ചരക്കുകൾക്ക് അദാനി പോർട്ട് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരെ ആണ് കസ്റ്റംസ് നോട്ടീസ്.തുറമുഖങ്ങൾക്ക് ഇത്തരം തീരുമാനങ്ങൾ ഏകപക്ഷീയമായി സ്വീകരിക്കാൻ കഴിയില്ല എന്നാണ് കസ്റ്റംസ് വാദം.

  • കൊച്ചിയില്‍ വഴിയോര കച്ചവടത്തിന് ഡിസംബർ 1 മുതൽ നിയന്ത്രണം

കൊച്ചി കോർപ്പറേഷനിൽ ഡിസംബർ ഒന്ന് മുതൽ തിരിച്ചറിയൽ കാർഡും ലൈസൻസും ഇല്ലാത്ത വഴിയോര കച്ചവടം ഹൈക്കോടതി വിലക്കി.

  • 72 ബോയിങ് വിമാനങ്ങളുമായി ആകാശ’ എയര്‍ പറക്കാൻ ഒരുങ്ങുന്നു.900 കോടി രൂപയുടെ നിക്ഷേപം 

രാകേഷ് ജുന്‍ജുന്‍വാലയുടെ ആകാശ എയര്‍ലൈന്‍സിനു പറക്കാൻ അനുമതി കിട്ടി ചുരുങ്ങിയ കാലം കൊണ്ട് 900 കോടി ഡോളറിന് 72 ബോയിങ് വിമാനങ്ങൾ വാങ്ങാൻ കരാർ ഒപ്പിട്ടു എന്ന് റിപ്പോർട്ട് .വളരെ ചിലവ് കുറഞ്ഞ ആഭ്യന്തര വിമാന സര്‍വീസ് എന്ന ലക്ഷ്യത്തോടെയാണ് ആകാശ’ എയര്‍ പറക്കാൻ ഒരുങ്ങുന്നത്. ഇന്‍റിഗോ, ജെറ്റ് എന്നീ വ്യോമയാന കമ്പനികളുടെ മുന്‍ സിഇഒ മാർ ഉൾപ്പടെ നല്ലൊരു നിര തന്നെ ആകാശ’ എയര്‍ ന്റെ ഭാഗമായി ഉണ്ട് .അടുത്ത വര്‍ഷത്തോടെ ആകാശ’ എയര്‍ ആകാശം കീഴടക്കിയേക്കും.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
YouTube Channel – SUBSCRIBE
ഇന്നത്തെ ഓഫറുകൾ – Join Now
Quick Apply Options– Quick Apply
Trading & Demat Account– Open Now

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടിആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തുംമുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്