Advertisement

ഇന്നത്തെ സാമ്പത്തിക വാർത്തകൾ | നവംബര്‍ 30, 2021

  • സ്വർണ്ണവില കുറഞ്ഞു

Advertisement

സംസ്ഥാനത്തു സ്വർണ്ണ വില കുറഞ്ഞു.ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 4,485 രൂപയും പവന് 35,880 രൂപയുമാണ് ഇന്നത്തെ വില.

  • ക്യാബിനറ്റ് അംഗീകാരം ലഭിച്ചതിന് ശേഷം ക്രിപ്‌റ്റോ ബില്‍ അവതരിപ്പിക്കും

ക്യാബിനറ്റ് അംഗീകാരം ലഭിച്ചതിന് ശേഷം ക്രിപ്‌റ്റോ ബില്‍ അവതരിപ്പിക്കും എന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ.ക്രിപ്‌റ്റോ കറന്‍സികളുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ നിരോധിക്കില്ല പകരം ആര്‍ബിഐയും സെബിയും വഴി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകാനുള്ള നടപടി സ്വീകരിക്കും.

  • ഒമിക്രോൺ ഭീതി: വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു

സെൻസെക്‌സ് 195 പോയന്റ് നഷ്ടത്തിലും നിഫ്റ്റി 81.40 പോയന്റ് താഴ്ന്ന് 16,972.60 ലും ക്ലോസ് ചെയ്തു.മെറ്റൽ സൂചിക രണ്ടുശതമാനം താഴ്ന്നു.ഐടി, റിയാൽറ്റി, എഫ്എംസിജി ഓഹരികൾ നേട്ടമുണ്ടാക്കി.

  • ട്വിറ്ററിന്റെ പുതിയ സിഇഒ ആയി ഇന്ത്യൻ വംശജൻ

ട്വിറ്റർ സഹ സ്ഥാപകനായ ജാക്ക് ഡോർസെ സിഇഒ സ്ഥാനം രാജിവെക്കുന്നതിനാൽ. ട്വിറ്ററിന്റെ ചീഫ് ടെക്‌നോളജി ഓഫിസറായ പരാഗ് അഗർവാളാകും പുതിയ സിഇഒ.

  • ജിഡിപി ഉയർന്നു തന്നെ

ജിഡിപി തുടർച്ചയായ നാലാം പാതത്തിലും ഉയർന്നു തന്നെ.രണ്ടാം പാദത്തിൽ 32.97 ലക്ഷം കോടിയായിരുന്ന ജിഡിപി കഴിഞ്ഞ സെപ്തംബർ മാസത്തിൽ അവസാനിച്ച പാദവാർഷികത്തിൽ 35.73 കോടിയായി ഉയർന്നു

  • ഒരു രാജ്യം ഒരു കാർഡ്, പേടിഎം ട്രാന്‍സിറ്റ് കാര്‍ഡ്

എടിഎം . മെട്രോ, റെയില്‍വേ, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസ് സര്‍വീസുകള്‍, ടോള്‍ & പാര്‍ക്കിങ് നിരക്കുകള്‍, ഓഫ്ലൈൻ മര്‍ച്ചന്റ് സ്റ്റോറുകളിലെ പേമെന്റുകള്‍, ഓണ്‍ലൈന്‍ ഷോപ്പിങ് തുടങ്ങി എല്ലാ സേവനങ്ങളും ഒരൊറ്റ കാർഡിൽ ലഭ്യമാക്കാൻ ഒരുങ്ങി പേടിഎം ട്രാന്‍സിറ്റ് കാര്‍ഡ് .ഒരു രാജ്യം ഒരു കാർഡ് എന്ന ആശയം നടപ്പിലാക്കുക ആണ് ലക്ഷ്യം.ഹൈദരാബാദ് മെട്രോ റെയിലുമായി സഹകരിച്ച് കാര്‍ഡ് പുറത്തിറക്കി.ഇത് കൂടാതെ ഡല്‍ഹി എയര്‍പോര്‍ട്ട് എക്സ്പ്രസ് ലൈനിലും അഹമ്മദാബാദ് മെട്രോയിലും കാര്‍ഡ് നിലവിൽ ഉപയോഗിക്കാം.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്