BUSINESS

ഹോർലിക്സിനെ 3045 കോടിക്ക് ഹിന്ദുസ്ഥാൻ യുണീലിവർ വാങ്ങി

Advertisement

ജിഎസ്കെ യിൽ യിൽ നിന്നും ഹോർലിക്ക്സ് ബ്രാൻഡിനെ ഹിന്ദുസ്ഥാൻ യുണിലിവർ 3045 കോടി രൂപക്ക് വാങ്ങി.ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ്,ഗ്ലാക്സോ സ്മിത്ത്ക്ലൈൻ കൺസ്യൂമർ ഹെൽത്ത് കെയർ ലിമിറ്റഡ് ലയനവും പൂർത്തിയായി.പ്രഖ്യാപനത്തിനു ഒരു വർഷത്തിന് ശേഷം ആണ് ലയനം പൂർത്തിയാകുന്നത്.ഹോർലിക്സ്, ബൂസ്റ്റ്, മാൾട്ടോവ എന്നിവ എച്ച് യു എല്ലിന്റെ ഫുഡ് ആൻഡ് റിഫ്രഷ്മെന്റ് വിഭാഗത്തിന്റെ ഭാഗമായി മാറും.

ലയനത്തിന് ഭാഗമായി ഗ്ലാക്സോ സ്മിത്ത്ക്ലൈൻ കൺസ്യൂമർ ഹെൽത്ത് കെയർ ലിമിറ്റഡിന്റെ  3500 ജീവനക്കാരും HUL ന്റെ ഇന്ത്യൻ വിഭാഗത്തിന് കീഴിലായി മാറും.ഹോർലിക്സിനുപുറമെ, ജി‌എസ്‌കെ‌എച്ചിന്റെ ഭാഗമായ ബൂസ്റ്റ്, മാൾട്ടോവ, വിവ പോലുള്ള ബ്രാൻ‌ഡുകളും ലയനത്തിന്റെ ഫലമായി എച്ച്‌യു‌എല്ലിന്റെ കീഴിലായി മാറും.ലയനം ആദ്യമായി പ്രഖ്യാപിച്ചത് 2018 ഡിസംബറിൽ ആയിരുന്നു.

ALSO READ :വനിതകളുടെ ജൻധൻ അക്കൗണ്ടുകളിൽ നാളെ മുതൽ 500 രൂപ ലഭിച്ചു തുടങ്ങും

Advertisement