Categories: INVESTMENTNEWS

സ്വർണ്ണത്തിന്റെ ഭാവി ഇനിയെന്ത് ? സ്വർണ്ണവില കൂടുമോ കുറയുമോ ?

Advertisement

സ്വർണ്ണവില സർവ്വകാല റെക്കോർഡ് ഭേദിച്ച് ഉയരുകയാണ് .എന്നാൽ, കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ പ്രതിദിന സ്വർണ്ണവിലയിലുണ്ടായ ഇടിവും നാം കണ്ടുകഴിഞ്ഞു. ജൂലൈ മാസം വരെ സ്വർണ്ണ വിലയുടെ വർദ്ധനവ് 24 ശതമാനമായിരുന്നു. ആറു ശതമാനം വർധിച്ച് ഓഗസ്റ്റ് ആയപ്പോഴേക്കും 30% സ്വർണ്ണവില വർദ്ധിച്ചിരിക്കുന്നു. 2011നു ശേഷം ഉള്ള സ്വർണ്ണത്തിൻ്റെ ഏറ്റവും ഉയർന്ന നിരക്കാണിത് .കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ സ്വർണ്ണത്തിന്റെ വിലയിൽ കാര്യമായ ഇടിവ് ആണ് സംഭവിച്ചിരിക്കുന്നത്. അമേരിക്കൻ ഡോളറിൻ്റെ ഇടിവ്, കോവിഡ് മഹാമാരി ,ചൈന-ഇന്ത്യ അതിർത്തി തർക്കം ,നിക്ഷേപകരുടെ സ്വർണ്ണം വിറ്റഴിക്കൽ അങ്ങനെ നിരവധി ഘടകങ്ങളാണ് സ്വർണ്ണവിലയുടെ ഇടിവിനു കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

അമേരിക്കൻ പ്രതിദിന വരുമാനത്തിന് ഇടിവ് സംഭവിക്കുമ്പോഴാണ് സ്വർണ്ണവിലയിൽ കാര്യമായ വർധനവുണ്ടാകുന്നത്. എന്നാൽ നിക്ഷേപത്തിനായി നിരവധി ബോണ്ടുകളും, ഓൺലൈൻ സംവിധാനങ്ങളും ഇന്നുണ്ട്.അത് കൊണ്ട് തന്നെ സ്വർണ്ണം ഓഹരിയായി സൂക്ഷിക്കാവുന്ന ഇടിഎഫ് എന്നറിയപ്പെടുന്ന എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളും, സോവറിൻ ഗോൾഡ് ബോണ്ടുകളും ലാഭകരമായ സ്വർണ്ണ നിക്ഷേപങ്ങൾക്കായി ജനങ്ങൾ തിരഞ്ഞെടുക്കുന്നു. മുൻവർഷങ്ങളിലെ ട്രെൻഡ് വെച്ച് നോക്കുംമ്പോൾ സ്വർണ്ണവില 3000 ഡോളറി ൽ എത്തിനിൽക്കുമെന്നുതന്നെയാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.കാരണം 2011 ൻ്റെയും 2016 ൻ്റെയും വർഷാരംഭത്തിൽ സ്വർണ്ണ വിലയിൽ ഇടിവ് സംഭവിച്ചിരുന്നെങ്കിലും, പിന്നീട് വില ക്രമാതീതമായി ഉയരുകയാണ് ചെയ്തത്.

Advertisement