Advertisement

എച്ച്ഡിഎഫ്സി ഡൈനേഴ്സ് ക്ലബ് പ്രിവിലേജ് ക്രെഡിറ്റ് കാർഡ് | HDFC Diners Club Privilege Credit Card

HDFC Diners Club Privilege Credit Card

എച്ച്ഡിഎഫ്സി ബാങ്കിൻറ്റെ ക്രെഡിറ്റ് കാർഡാണ് HDFC Diners Club Privilege Credit Card . ഈ കാർഡിൻറ്റെ സവിശേഷതകൾ എച്ച്ഡിഎഫ്സി ബാങ്കിൻറ്റെ തന്നെ ക്രെഡിറ്റ് കാർഡായ ഡൈനേഴ്സ് ക്ലബ് ബ്ലാക്ക് പോലെയും ഇതിൻറ്റെ റിവാർഡ് നിരക്കുകൾ ഡൈനേഴ്സ് ക്ലബ് ക്ലബ്മൈൽസ് പോലെയുമാണ്. ഈ കാർഡിൻറ്റെ ഡിസൈനും ഡൈനേഴ്സ് ക്ലബ് ബ്ലാക്കിനോട് സദൃശ്യമാണ്.

Advertisement

HDFC Diners Club Privilege Credit Card ആർക്കൊക്കെ അപേക്ഷിക്കാം?

21 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള പ്രതിമാസം 40,000 രൂപ ശമ്പളമുള്ള ജോലിക്കാർക്കും 21 വയസ്സിനും 65 വയസ്സിനും ഇടയിൽ പ്രായമുള്ള പ്രതിവർഷം 6 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ള സ്വയം തൊഴിൽ ചെയ്യുന്നവർക്കും കാർഡിനു അപേക്ഷിക്കാം.

HDFC Diners Club Privilege Credit Card ഫീസ്

ഈ കാർഡിന്റെ ജോയിനിംഗ് ഫീസും കാർഡ് പുതുക്കുന്നതിനുള്ള ഫീസും 2,500 രൂപയാണ്. വർഷത്തിൽ 3 ലക്ഷം രൂപയിൽ കൂടുതൽ ചിലവഴിക്കുന്നവർക്ക് അടുത്ത വർഷത്തെ പുതുക്കുന്നതിനുള്ള ഫീസ് ഒഴിവാക്കുന്നതാണ്.

HDFC Diners Club Privilege Credit Card സ്വാഗത / വാർഷിക ആനുകൂല്യങ്ങൾ

കാർഡ് ലഭിച്ച് 90 ദിവസത്തിനകം ആദ്യ ഇടപാട് പൂർത്തിയാക്കുന്നവർക്ക് സൊമാറ്റോ ഗോൾഡ്, ആമസോൺ പ്രൈം, മേക്ക് മൈ ട്രിപ് ഡബിൾ ബ്ലാക്ക്, ടൈംസ് പ്രൈം, ബിബി സ്റ്റാർ തുടങ്ങിയവയുടെ വാർഷിക മെമ്പർഷിപ്പ് ആനുകൂല്യമായി ലഭിക്കുന്നു. അതുപോലെതന്നെ വർഷത്തിൽ 5 ലക്ഷം രൂപ വരെ ചിലവഴിക്കുന്നവർക്ക് ഈ ആനുകൂല്യങ്ങൾ പുതുക്കി നൽകുന്നതാണ്. ഈ വിവരങ്ങൾ 30 ദിവസത്തിനകം ബാങ്കിൽ രെജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് എസ്എംഎസായും ഇമെയിൽ വഴിയും നിങ്ങളെ അറിയിക്കുന്നതാണ്.

HDFC Diners Club Privilege Credit Card റിവാർഡ്സ്

• ഓരോ 150 രൂപ ചിലവഴിക്കുമ്പോൾ 4 റിവാർഡ് പോയിൻറ്റ്സ്.
• ആമസോൺ, ഫ്ലിപ്പ്കാർട്ട്, മിന്ത്ര, സ്വിഗ്ഗി, ബുക്ക് മൈ ഷോ, സൂം കാർ, ഓല, ഫസ്റ്റ് ക്രൈ തുടങ്ങിയ ബ്രാൻഡുകളിൽ നിന്ന് ഷോപ്പ് ചെയ്യുമ്പോൾ
10 റിവാർഡ് പോയിൻറ്റ്സ്.
• സ്മാർട്ട്ബൈ വഴി ഷോപ്പ് ചെയ്യുമ്പോൾ മാസം പരമാവധി 5,000 ബോണസ് റിവാർഡ് പോയിൻറ്റ്സ് നേടാം.
• മാസം 10,000 ബോണസ് റിവാർഡ് പോയിൻറ്റ്സ് മറ്റു പാർട്ണർ ബ്രാന്റ്കളിൽ നിന്ന് ഷോപ്പിംഗ് നടത്തുമ്പോൾ ലഭിക്കും.
• തിരഞ്ഞെടുത്ത പോർട്ടലുകൾ വഴി എയർ ടിക്കറ്റോ ഹോട്ടലുകളോ ബുക്കു ചെയ്യുമ്പോൾ, റിവാർഡ് പോയിൻറ്റ്സ് റെഡീം ചെയ്താൽ 1 റിവാർഡ് പോയിൻറ്റ് 0.50 പൈസക്ക് തുല്യമായിരിക്കും.
• റിവാർഡ് പോയിൻറ്റുകൾ ക്യാഷ് ആയി റെഡീം ചെയ്യുമ്പോൾ 1 റിവാർഡ് പോയിൻറ്റ് 0.20 പൈസക്ക് തുല്യമാണ്
• റിവാർഡ് പോയിൻറ്റ്സ് എയർ മൈൽസ് ആയി മാറ്റാം. 2 റിവാർഡ് പോയിൻറ്റ്സ് 1 എയർ മൈലിനു തുല്യമാണ്.
• റിവാർഡ് പോയിൻറ്റുകൾക്ക് 2 വർഷമാണ് കാലാവധി.
• വർഷത്തിൽ 12 എയർപോട്ട് ലോഞ്ച് ആക്സസ്.
• 2 കോപ്ലിമെൻറ്ററി ഗോൾഫ് പ്രോഗ്രാമുകൾ / ക്വാർട്ടർ

HDFC Diners Club Privilege Credit Card പ്രതിമാസ ആനുകൂല്യങ്ങൾ

പ്രതിമാസം 40,000 രൂപയിൽ കൂടുതൽ ചിലവഴിക്കുന്നവർക്ക് ഓല മെമ്പർഷിപ്പ്, 500 രൂപയുടെ ബുക്ക് മൈ ഷോ വൌച്ചർ, 500 രൂപയുടെ ടാറ്റാക്ലിക്ക് വൌച്ചർ ഇവയിൽ ഏതെങ്കിലും തിരഞ്ഞെടുക്കാം. ഇതിനു യോഗ്യരായ കസ്റ്റമേഴ്സിന് ഈ വിവരങ്ങൾ ബാങ്കിൽ രെജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് എസ്എംഎസായും ഇമെയിൽ വഴിയും അറിയിക്കുന്നതാണ്.

HDFC Diners Club Privilege Credit Card ഇൻഷുറൻസ്

• 1 കോടി രൂപയുടെ എയർ ആക്സിഡൻറ്റ് കവറേജ്
• 25 ലക്ഷം രൂപയുടെ എമർജൻസി മെഡിക്കൽ എക്സ്പെൻസ് കവറേജ്
• 9 ലക്ഷം രൂപയുടെ ക്രെഡിറ്റ് ലയബിലിറ്റി കവറേജ്
• 55,000 രൂപയുടെ ട്രാവൽ ഇൻഷുറൻസ് കവറേജ്

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്