Advertisement

ഭവന വായ്പയുടെ ഇഎംഐ എളുപ്പത്തിൽ തിരിച്ചടയ്ക്കാം ഈ 4 വഴികളിലൂടെ

സ്വന്തമായി ഒരു വീട് എന്ന ആഗ്രഹം നിറവേറ്റുന്നതിന് വേണ്ടി ഭവന വായ്പകൾ എടുക്കുന്നവരാണ് നാം എല്ലാവരും. ഇപ്പോൾ ബാങ്കുകൾക്ക് പുറമേ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ഭവന വായ്പകൾ നൽകുന്നുണ്ട്. ഭവന വായ്പകൾ എടുക്കുമ്പോൾ നാം എപ്പോഴും നമ്മുടെ തിരിച്ചടവ് ശേഷി കൂടി പരിഗണിക്കണം. ഇപ്പോൾ ഭവന വായ്പകൾ ഇഎംഐകളായി തിരിച്ചടയ്ക്കാവുന്നവയാണ്. എന്നാൽ ഇഎംഐ തിരിച്ചടവുകളും പല തരത്തിലുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം

Advertisement

ഇഎംഐ കുറഞ്ഞ ഭവന വായ്പകൾ

ചില ഭവന വായ്പകൾക്ക് പ്രാരംഭ വർഷങ്ങളിൽ ഇഎംഐ കൂടുതലായിരിക്കും എന്നാൽ തുടർന്നുള്ള വർഷങ്ങളിൽ ഇഎംഐ കുറഞ്ഞ് വരുകയും ചെയ്യും. ഇഎംഐയിലെ പലിശ ഭാഗം ആദ്യ വർഷങ്ങളിൽ കൂടുതലായിരിക്കും. അതുക്കൊണ്ട് തന്നെ ആദ്യ വർഷത്തിൽ അടയ്ക്കേണ്ട തുകയും കൂടുതലായിരിക്കും. ഇത്തരം വായ്പകളുടെ കാര്യത്തിൽ ഇഎംഐ കുറയാൻ തുടങ്ങുമ്പോൾ എത്രയും വേഗം വായ്പ ക്ലിയർ ചെയ്യുന്നതിനായി നേരത്തെ തന്നെ ഒരു പ്ലാൻ തയ്യാറാക്കി വയ്ക്കുക.

ഇഎംഐ കൂടിയ ഭവന വായ്പകൾ

പ്രാരംഭ വർഷങ്ങളിൽ ഇഎംഐ കുറവും എന്നാൽ തുടർന്നുള്ള വർഷങ്ങളിൽ ഇഎംഐ കൂടുകയും ചെയ്യുന്ന ഭവന വായ്പകൾ ഉണ്ട്. വായ്പയുടെ ആദ്യ ഘട്ടത്തിൽ കൂടുതൽ തുക ഇഎംഐയായി അടയ്ക്കാൻ സാധിക്കാത്തവർക്ക് ഈ രീതി പ്രയോജനകരമാണ്. എന്നിരുന്നാലും കൂടുതൽ തുക ഇഎംഐയായി അടയ്ക്കുന്നത് പലിശ ഭാരം കുറയ്ക്കാൻ സഹായിക്കും.

ഇഎംഐ ഒഴിവാക്കുന്ന ഭവന വായ്പകൾ

ഇഎംഐ മുടക്കമില്ലാതെ കൃത്യമായി അടയ്ക്കുന്നവർക്ക് ചില ബാങ്കുകൾ ഭവന വായ്പയുടെ ഇഎംഐകൾ ഒഴിവാക്കാറുണ്ട്. മറ്റെല്ലാ ഇഎംഐകളും കൃത്യസമയത്ത് അടയ്ക്കുന്നവർക്ക് മാത്രമേ നിശ്ചിത എണ്ണം ഇഎംഐകൾ ഒഴിവാക്കി നൽകൂ. നിങ്ങളുടെ വായ്പ സ്ഥാപനം ഇത്തരത്തിലുള്ള ഓഫറുകൾ നൽകുന്നുണ്ടെങ്കിൽ അവ പ്രയോജനപ്പെടുത്താൻ ശ്രദ്ധിക്കുക. കൃത്യമായി ഇഎംഐ അടയ്ക്കുന്നത് വഴി നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുകയും അതുവഴി മറ്റ് വായ്പകൾ എളുപ്പത്തിൽ ലഭ്യമാവുകയും ചെയ്യും.

ഫ്ലെക്സി വായ്പ

ഭവന വായ്പ ലഭിച്ച ശേഷം ഇഎംഐ പേയ്മെൻറ്റ് ആരംഭിക്കുന്ന രീതിയാണ് ഫ്ലെക്സി വായ്പകൾ. ഫ്ലെക്സി വായ്പകൾ പൊതുവേ 21 മുതൽ 45 വയസ്സ് വരെ പ്രായപരിധിയിലുള്ള ശമ്പള വരുമാനകാർക്കും പ്രൊഫഷണലുകൾക്കും മാത്രമേ ലഭിക്കൂ. സാധാരണ ഭവന വായ്പകളുമായി താരതമ്യം ചെയ്യുമ്പോൾ 20 ശതമാനം വരെ ഉയർന്ന വായ്പ നൽകുന്നവയാണ് ഫ്ലെക്സി വായ്പകൾ. 36 മാസം മുതൽ 60 മാസം വരെ മോറട്ടോറിയത്തിലേക്ക് പോകാൻ ഈ വായ്പയ്ക്ക് കീഴിൽ സാധിക്കും. ഈ കാലയളവിൽ ഇഎംഐ നൽകേണ്ട ആവശ്യമില്ല. എന്നാൽ പ്രീ – ഇഎംഐ പലിശ നൽകേണ്ടതുണ്ട്. മോറട്ടോറിയം കാലാവധി അവസാനിക്കുമ്പോൾ ഇഎംഐ അടവ് ആരംഭിക്കുകയും ചെയ്യും. തുടർന്നുള്ള വർഷങ്ങളിൽ ഇഎംഐ നിരക്ക് വർദ്ധിക്കുകയും ചെയ്യും. വായ്പയുടെ അവസാന ഘട്ടത്തിൽ ഇഎംഐ അടവ് കൂടുതലായതുക്കൊണ്ട് തന്നെ ഫ്ലെക്സി വായ്പകൾ വളരെ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുക.

എപ്പോഴും വായ്പകളുടെ ഇഎംഐ പേയ്മെൻറ്റ് രീതി തിരഞ്ഞെടുക്കേണ്ടത് നിങ്ങളുടെ തിരിച്ചടവ് ശേഷിക്ക് അനുസരിച്ച് ആയിരിക്കണം. ഭവന വായ്പകൾ ദീർഘകാല വായ്പകൾ ആയതുക്കൊണ്ട് തന്നെ കാലയളവ് കൂടുന്തോറും തിരിച്ചടയ്ക്കുന്ന പലിശയും കൂടുതലായിരിക്കും. അതുക്കൊണ്ട് തന്നെ വാപയ്കൾ എടുക്കുമ്പോൾ തന്നെ കൃത്യമായി ഒരു തിരിച്ചടവ് പ്ലാൻ തയ്യാറാക്കുകയും ഇഎംഐകൾ കൃത്യസമയത്ത് തിരിച്ചടയ്ക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്