Advertisement

ഫ്ലിപ്കാർട്ടിലൂടെ മെഡിക്കൽ ഇൻഷുറൻസ് | Hospicash Insurance Policy

ഇന്ത്യയിലെ മുൻനിര ഇ-കോമേഴ്സ് കമ്പനികളിൽ ഒന്നായ ഫ്ലിപ്കാർട്ട് ഐസിഐസിഐ ലൊംബാര്‍ഡുമായി ചേർന്ന് ഉപഭോക്താക്കൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ് പോളിസി നൽകുന്നു. ഹോസ്പികാഷ് എന്ന് പേരുള്ള ഈ പോളിസി നിലവിലുള്ള ഹെൽത്ത് ഇൻഷുറൻസ് പോളിസി നൽകുന്ന ആനുകൂല്യങ്ങളെകാൾ ഏറെ അധികം ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.സാധാരണക്കാരന് താങ്ങാവുന്ന രീതിയിലാണ് ഇൻഷുറൻസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.അപകടങ്ങൾ മൂലമുള്ള ഉള്ള അപ്രതീക്ഷിത ചെലവുകൾ മുതൽ മുൻകൂട്ടി തീരുമാനിച്ച ശസ്ത്രക്രിയകൾക്കു വരുന്ന ചിലവുകൾ വരെ വഹിക്കാൻ പോളിസി സഹായകരമാകും .മാത്രമല്ല ഡിസ്ചാർജ്നു ശേഷം വരുന്ന ചെലവുകളും
പോളിസി കവറേജിൽ വരുന്നു.

Advertisement

ഹോസ്‌പി ഇൻഷുറൻസിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ:

ആശുപത്രിയിലായിരുന്ന ഓരോ ദിവസത്തിനും വേണ്ടി ഒരു നിശ്ചിത തുക പോളിസി വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താവ് പോളിസി വാങ്ങുമ്പോൾ എടുത്ത കവറേജിന് അനുസരിച്ച് ഇത് പ്രതിദിനം 500 രൂപ മുതൽ 2000 രൂപ വരെ ആകാം.

ഒരു വർഷമാണ് പോളിസിയുടെ കാലാവധി. 278 രൂപ മുതൽ 1089 വരെ പ്രീമിയം തുക ഉള്ള പോളിസിസ് ലഭ്യമാണ്.

ഒരു വർഷത്തിൽ പരമാവധി 90 ദിവസംവരെ ആനുകൂല്യങ്ങൾ ലഭ്യമാകുമെന്ന് കമ്പനി പറയുന്നു. ഇൻഷുറൻസ് ലഭ്യമാകണമെങ്കിൽ ഉപഭോക്താവ് കുറഞ്ഞത് 24 മണിക്കൂറെങ്കിലും ആശുപത്രിയിൽ ചികിത്സയിൽ കിടന്നിരിക്കണം.

18 മുതൽ 60 വയസ്സ് വരെ ആണ് ഇൻഷുറൻസ് ലഭിക്കാനുള്ള പ്രായപരിധി. രാജ്യത്തിൽ 6500 ഹോസ്പിറ്റൽസ് ഈ പോളിസിയിൽ കവറേജ് ലഭിക്കും. 30 ദിവസം ആണ് ഇൻഷുറൻസ് കവറേജ് ലഭിക്കുവാനുള്ള വെയ്റ്റിംഗ് പീരീഡ്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്