Advertisement

ഒരാൾക്ക് പരമാവധി എത്ര ക്രെഡിറ്റ് കാർഡുകളാകാം ? ക്രെഡിറ്റ് കാർഡുകളുടെ എണ്ണത്തിന് പരിധി ഉണ്ടോ ?

Advertisement

ഏറ്റവും സുരക്ഷിതവും സൌകര്യപ്രദവുമായ ഒരു സാമ്പത്തിക ഉപകരണമാണ് ക്രെഡിറ്റ് കാർഡുകൾ. ക്യാഷ്ബാക്ക്, ഡിസ്ക്കൌണ്ട്, റിവാർഡ് പോയിൻറ്റ്, ഫ്രീ വൌച്ചറുകൾ തുടങ്ങി നിരവധി ആനുകൂല്യങ്ങൾ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് ലഭിക്കുന്നുണ്ട്. അത്യാവശ്യ സാഹചര്യങ്ങളിൽ നിങ്ങളുടെ അക്കൌണ്ടിൽ പണം ഇല്ലെങ്കിലും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പേയ്മൻറ്റുകൾ നടത്താവുന്നതാണ്.

നല്ലൊരു ജോലിയും സ്ഥിര വരുമാനവുമുള്ള ആർക്കും ക്രെഡിറ്റ് കാർഡുകൾ ലഭിക്കാൻ വളരെ എളുപ്പമാണ്. ചില ക്രെഡിറ്റ് കാർഡ് കമ്പനികൾ പ്രീ ആപ്പ്രൂവ് ആയിട്ടും ക്രെഡിറ്റ് കാർഡുകൾ നൽകാറുണ്ട്. നിലവിലുള്ള ഉപഭോക്താക്കൾക്ക് പുതിയ കാർഡുകൾ പുറത്തിറക്കുമ്പോൾ അവ നൽകുന്ന ക്രെഡിറ്റ് കാർഡ് കമ്പനികളും ഉണ്ട്. ഓരോ ക്രെഡിറ്റ് കാർഡിൻറ്റെയും പ്രത്യേകതകളും ആനുകൂല്യങ്ങളും അനുസരിച്ച് നിരവധി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർ ഉണ്ട് .

എന്നാൽ ഒരാൾക്ക് എത്ര ക്രെഡിറ്റ് കാർഡുകൾ വരെ ഉപയോഗിക്കാം ? ക്രെഡിറ്റ് കാർഡിൻറ്റെ എണ്ണത്തിന് ഒരു പരിധി ഉണ്ടോ ? പലർക്കും ഉള്ള ഒരു സംശയം ആണ് ഇത്.

എന്നാൽ ഒരാൾക്ക് എത്ര ക്രെഡിറ്റ് കാർഡുകൾ കൈവശം വയ്ക്കാം എന്നതിന് പ്രത്യേക മാനദണ്ഡങ്ങൾ ഒന്നുമില്ല. എല്ലാ കാർഡുകളുടെയും ഓഫറുകളും സേവനങ്ങളും തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട്. അതുകൊണ്ട് ഒരാൾക്ക് എത്ര കാർഡുകൾ വേണമെങ്കിലും കൈവശം വയ്ക്കാം. എന്നാൽ ഒന്നിൽ കൂടുതൽ ക്രെഡിറ്റ് കാർഡുകൾ കൈയിലുള്ളപ്പോൾ ഫലപ്രദമായി അവ ഉപയോഗിക്കുന്നതിൽ തെറ്റുകൾ വന്നേക്കാം. അതുകൊണ്ട് ക്രെഡിറ്റ് കാർഡുകളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കേണ്ടത് നമ്മൾ തന്നെ ആണ്.

നിരവധി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ചെലവുകളുടെയും പ്രതിമാസ ബില്ലുകളുടെയും ട്രാക്ക് സൂക്ഷിക്കാൻ നിങ്ങൾക്ക് കഴിയാതെ വരും. കൃത്യ സമയത്തു തിരിച്ചടവു നടന്നില്ലെങ്കിൽ വളരെ ഉയർന്ന പലിശ നിരക്കാണ് നൽകേണ്ടി വരുന്നത്. ഇത് നിങ്ങളുടെ ബാദ്ധ്യത ഇരട്ടിയാക്കും. മാത്രമല്ല തിരിച്ചടവു മുടങ്ങിയാൽ ക്രെഡിറ്റ് സ്കോറിനെ ഏറ്റവും ആദ്യം ബാധിക്കുന്നതും ക്രെഡിറ്റ് കാർഡുകൾ ആണ്. ഇനി നിങ്ങളുടെ കൈയിൽ നിരവധി ക്രെഡിറ്റ് കാർഡുകൾ ഉണ്ടെന്ന് കരുതുക. ക്രെഡിറ്റ് കാർഡ് ബില്ലുകളെല്ലാം കൃത്യസമയത്ത് നിങ്ങൾ അടയ്ക്കുന്നുണ്ടെങ്കിൽ പോലും ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ മോശമായി ബാധിച്ചേക്കാം. ഇതിലൂടെ വായ്പകൾ ലഭിക്കാനും ബുദ്ധിമുട്ടാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഒരുപാട് കാർഡുകൾ എടുക്കുന്നതും ഉചിതമല്ല.

ഒന്നിലധികം കാർഡുകൾ കൈയിലുള്ളവർ പ്രയോജനകരമാകും വിധം അവ ഉപയോഗിക്കാനും കടക്കെണിയിൽ അകപ്പെടാതിരിക്കാനും ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്.

കാർഡുകൾ ഫലപ്രദമായി ഉപയോഗിക്കുക

വിവിധ തരം കാർഡുകൾ കൈയിലുള്ളപ്പോൾ സന്ദർഭത്തിന് അനുസരിച്ച് ഏറ്റവും അനുയോജ്യമായ കാർഡ് ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക. ഉദാഹരണത്തിന് പെട്രോൾ കമ്പനികളുമായി ചേർന്ന് ഇറക്കുന്ന തരം കാർഡുകൾ ഉള്ളപ്പോൾ ഇന്ധനം നിറയ്ക്കുന്നതിന് അത്തരം കാർഡുകൾ ഉപയോഗിക്കുക. ഇത് നിങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകും. അതുപോലെ ചില വെബ്സൈറ്റുകൾ, റെസ്റ്ററൻറ്റ് എന്നിവിടങ്ങളിൽ നിർദ്ദേശിച്ചിട്ടുള്ള കാർഡുകൾ ഉപയോഗിച്ചാൽ നിങ്ങൾക്ക് അധിക ഡിസ്കൌണ്ട്, ക്യാഷ്ബാക്ക് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കും.

ബാലൻസ് ട്രാൻസ്ഫർ

വ്യക്തിഗത വായ്പകളെക്കാൾ ഉയർന്ന പലിശ നിരക്കാണ് ക്രെഡിറ്റ് കാർഡ് കമ്പനികൾ ഈടാക്കുന്നത്. 30 ശതമാനം മുതൽ 50 ശതമാനം വരെ ആണ് വാർഷിക പലിശ നിരക്ക്. ഡ്യൂ ഡേറ്റിൽ മുഴുവൻ തുകയും തിരിച്ചടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ ബാലൻസ് തുകയ്ക്ക് പലിശ നൽകേണ്ടി വരും. ഇത് ഒഴിവാക്കാൻ ബാലൻസ് തുക ഡ്യൂ ഡേറ്റ് എത്തിയിട്ടില്ലാത്ത മറ്റൊരു കാർഡിലേക്ക് ട്രാൻസ്ഫർ ചെയ്യാവുന്നതാണ്. ഇത് പലിശ കുറയ്ക്കാൻ സഹായിക്കും.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
YouTube Channel – SUBSCRIBE
ഇന്നത്തെ ഓഫറുകൾ – Join Now
Quick Apply Options– Quick Apply
Trading & Demat Account– Open Now

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടിആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തുംമുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്