LOAN

മികച്ച ഇരുചക്ര വാഹന വായ്പാ കാലാവധി എങ്ങനെ തിരഞ്ഞെടുക്കാം ?

Advertisement

കോവിഡ് 19 നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. ദൈനംദിന യാത്രകൾക്കു വേണ്ടി പൊതു ഗതാഗത്തെക്കാൾ സ്വകാര്യ വാഹനങ്ങളാണ് കൂടുതൽ സുരക്ഷിതം എന്നതുകൊണ്ട് ഇപ്പോൾ എല്ലാവരും സ്വകാര്യ വാഹനങ്ങളാണ് കൂടുതലും ഉപയോഗിക്കുന്നത്. ഇതോടെ ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ദൈനംദിന യാത്രകൾക്ക് കൂടുതൽ സൌകര്യപ്രദം ഇരുചക്ര വാഹനങ്ങൾ ആണ്. കൂടാതെ മെയിൻറ്റനൻസ് ചാർജും വളരെ കുറവാണ്. കുറഞ്ഞ വരുമാനമുള്ളവരുടെ ബഡ്ജറ്റിലും ഒതുങ്ങുന്ന ഒരു വാഹനം കൂടിയാണിത്.

ഇരുചക്ര വാഹന വായ്പ എടുത്തുകൊണ്ടാകും പലരും ഈ വാഹനങ്ങൾ സ്വന്തമാക്കുന്നത്. എന്നാൽ ഒരു വാഹന വായ്പ എടുക്കുന്നതിനു മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഈ കാര്യങ്ങൾ കൂടി പരിഗണിച്ചുവേണം മികച്ച ഒരു വായ്പ തിരഞ്ഞെടുക്കാൻ.

കാലാവധി

വാഹന വായ്പ എടുക്കുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒന്നാണ് വായ്പയുടെ കാലാവധി. ബാങ്ക് അല്ലെങ്കിൽ നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ നിങ്ങൾക്കു നൽകിയ വായ്പ തിരിച്ചടയ്ക്കാൻ നൽകുന്ന സമയമാണിത്. പലരും പലിശ നിരക്കിനും ഇഎംഐക്കും ആണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. ഇത് ശരിയല്ല.

എങ്ങനെ ശരിയായ കാലാവധി തിരഞ്ഞെടുക്കാം ?

1 വർഷത്തെ കാലാവധി

1 വർഷത്തെ കാലാവധിയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ഇഎംഐ തുക ഉയർന്നതായിരിക്കും. അതുകൊണ്ട് തന്നെ ഉയർന്ന സ്ഥിര വരുമാനം ഉള്ള ആളുകൾക്ക് 1 വർഷത്തെ കാലാവധി തിരഞ്ഞെടുക്കാം. കുറഞ്ഞ പലിശ നിരക്കാണ് ഇതിൻറ്റെ മറ്റൊരു ഗുണം. മാത്രമല്ല ഉടനടി വാഹനത്തിൻറ്റെ ഉടമസ്ഥാവകാശം സ്വന്തമാക്കുകയും ചെയ്യാം.

2 വർഷത്തെ കാലാവധി

വാഹന വായ്പ നൽകുന്ന ബാങ്കുകളും ധനകാര്യ സഥാപനങ്ങളും നിർദ്ദേശിക്കുന്ന ഏറ്റവും അനുയോജ്യമായ കാലയളവാണ് 2 വർഷം. കാരണം ഇഎംഐ തുകയും പലിശ നിരക്കും ഒപ്റ്റിമൽ ആയിട്ടുള്ള കാലാവധിയാണ് 2 വർഷം. മിഡിൽ ക്ലാസ് ഇൻകം ഉള്ള ആളുകൾക്ക് ഈ കാലയളവാണ് കൂടുതൽ അനുയോജ്യം.

3 വർഷത്തെ കാലാവധി

പ്രതിമാസ ചിലവുകൾ ചുരുക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി ആണെങ്കിൽ 3 വർഷത്തെ കാലാവധിയാണ് ഏറ്റവും അനുയോജ്യം. എന്നാൽ കാലാവധി കൂടുന്നതിന് അനുസരിച്ച് പലിശ നിരക്കും കൂടും. എന്നാൽ ഇഎംഐ തുക കുറവായതുകൊണ്ട് പ്രതിമാസ വരുമാനം കുറഞ്ഞ ആളുകൾക്ക് മൂന്നു വർഷ കാലാവധി തിരഞ്ഞെടുക്കാം.

നിങ്ങളുടെ വരുമാനത്തിനും ചിലവുകൾക്കും അനുസൃതമായിട്ടാണ് വായ്പ കാലാവധി തിരഞ്ഞെടുക്കേണ്ടത്. പലിശ നിരക്ക് കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ കുറഞ്ഞ കാലാവധി തിരഞ്ഞെടുക്കാം. അതുപോലെ തന്നെ കുറഞ്ഞ ഇഎംഐയാണ് ആവശ്യമെങ്കിൽ കാലാവധി നീട്ടിയെടുക്കാം.

വാഹന വായ്പ എടുക്കുന്നതിൻറ്റെ പ്രയോജനങ്ങൾ

മുഴുവൻ തുകയും ഒരുമിച്ച് നൽകേണ്ടതില്ല എന്നതാണ് ഇഎംഐയിൽ വാഹനങ്ങൾ വാങ്ങുന്നതിൻറ്റെ ഏറ്റവും വലിയ ഗുണം. ഈ തുക അത്യാവശ ഘട്ടങ്ങളിൽ ഉപയോഗിക്കുകയോ ഓഹരികളിലോ മറ്റോ നിക്ഷേപിക്കുകയും ചെയ്യാം. കൂടാതെ എല്ലാ മാസവും കൃത്യമായി ഇഎംഐ തുക അടയ്ക്കുന്നവരാണ് നിങ്ങളെങ്കിൽ ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുവാനും സഹായിക്കും. ഭാവിയിൽ ഭവന വായ്പയോ വ്യക്തിഗത വായ്പയോ എടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ഉയർത്താൻ ഇത് സഹായിക്കും.

Via Two Wheeler Loan

Advertisement