INVESTMENT

മാസ നിക്ഷേപത്തിലൂടെ 6 വർഷം കൊണ്ട് 12 ലക്ഷത്തിനു മുകളിൽ നിർമിക്കാം

Advertisement

ഇന്ന് ജീവിതചിലവുകൾ അനിയന്ത്രിതമായി കൂടുകയാണ്. ആവശ്യസാധനങ്ങൾക്കുപോലും വലിയ വില കൊടുക്കേണ്ട സാഹചര്യം. തുച്ഛമായ വരുമാനം കൊണ്ട് ചിലവുകൾ നടത്താനും സമ്പാദ്യത്തിനും തികയാത്ത അവസ്ഥ. എന്നാൽ കൃത്യമായി നിക്ഷേപം നടത്തിയാൽ വെറും ആറു വർഷം കൊണ്ട് നിങ്ങളുടെ സമ്പാദ്യം 10 ലക്ഷം രൂപയ്ക്കു മുകളിൽ എത്തിക്കാൻ സാധിക്കും. എങ്ങനെയാണെന്നല്ലേ ?

സമ്പാദ്യം ഏഴക്ക സംഖ്യയിലേക്ക് ഉയർത്താൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അൽപം റിസ്ക് എടുക്കുവാനും തയ്യാറാകണം. പലപ്പോഴും റിസ്ക് കുറഞ്ഞ ഫിക്സിഡ് ഡിപ്പോസിറ്റുകൾ അല്ലെങ്കിൽ പബ്ലിക് പ്രൊവിഡൻറ്റ് ഫണ്ടുകളാണ് നമ്മൾ നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്നത്. റിസ്ക് കുറവായതുകൊണ്ടുതന്നെ ഇതിന് ലഭിക്കുന്ന റിട്ടേണും കുറവാണ്. എന്നാൽ റിസ്ക് കൂടിയ നിക്ഷേപങ്ങൾക്ക് ഉയർന്ന റിട്ടേണും ലഭിക്കും. അങ്ങനെ റിസ്ക് എടുക്കുവാൻ നിങ്ങൾ തയ്യാറാവുകയാണെങ്കിൽ നിങ്ങളുടെ സമ്പാദ്യം ഒരു ഏഴക്ക സംഖ്യയായി മാറ്റാം. ഷെയർ മാർക്കറ്റും ബോണ്ടുമാണ് ഉയർന്ന റിട്ടേൺ നൽകുന്ന നിക്ഷേപ പദ്ധതികൾ. എന്നാൽ ഷെയർ മാർക്കറ്റിൽ ശോഭിക്കണമെങ്കിൽ മാർക്കറ്റിനെക്കുറിച്ച് സൂക്ഷ്മമായി പഠിക്കണം. ഓരോ ഇടപാടുകളും ആലോചിച്ച് ഉറപ്പിച്ചിട്ട് മാത്രമേ നടത്താവു. ഇവിടെയാണ് മ്യുച്ചൽ ഫണ്ടുകളുടെ പ്രാധാന്യം വർദ്ധിക്കുന്നത്.

സാധാരണ ഒരു ഫണ്ട് മാനേജ്മെൻറ്റ് ടീം വഴിയാണ് എല്ലാവരും മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നത്. ഇത് റിസ്ക് കുറയ്ക്കുവാൻ സഹായിക്കും. കാരണം ഒരു കമ്പനിയുടെ ഓഹരികളിൽ മാത്രം നിക്ഷേപം നടത്താതെ വിവിധ കമ്പനികളിലായാണ് ഫണ്ട് മാനേജ്മെൻറ്റ് ടീമുകൾ നിക്ഷേപം നടത്തുന്നത്. മാത്രമല്ല ഈ മേഖലയിലെ അവരുടെ പ്രവൃത്തി പരിചയവും നഷ്ടസാദ്ധ്യതകൾ കുറയ്ക്കാൻ സഹായിക്കും. നിക്ഷേപകൻറ്റെ താത്പര്യമനുസരിച്ച് ഒറ്റതവണയായോ മാസതവണകളായോ മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപം നടത്താം. എപ്പോൾ വേണമെങ്കിലും വാങ്ങുകയും വിൽക്കുകയും ചെയ്യാം എന്നതാണ് മ്യൂച്ചൽ ഫണ്ടുകളുടെ മറ്റൊരു പ്രത്യേകത. അതുകൊണ്ടുതന്നെ ഇവയ്ക്ക് മറ്റു നിക്ഷേപങ്ങളെക്കാൾ ലിക്വിഡിറ്റിയും കൂടുതലാണ്. കുറഞ്ഞസമയം കൊണ്ട് മ്യൂച്ചൽ ഫണ്ടുകൾ പണമാക്കി മാറ്റാൻ കഴിയും. ഇനി ചുരുങ്ങിയ സമയം കൊണ്ട് നിങ്ങളുടെ സമ്പാദ്യം മ്യൂച്ചൽ ഫണ്ട് നിക്ഷേപത്തിലൂടെ ഉയർത്താമെന്ന് നോക്കാം.

ഒരാൾ പ്രതിമാസം 10,000 രൂപ വച്ച് മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുന്നുവെന്ന് കരുതുക. 12 % ആണ് പലിശ ലഭിക്കുന്നതെങ്കിൽ അയാൾക്ക് ഒരു വർഷം കൊണ്ട് 1,26,825 രൂപ നേടാനാകും. ഇനി അടുത്ത വർഷം മുതൽ അയാൾ പ്രതിമാസ നിക്ഷേപം 1,000 രൂപ വീതം വർദ്ധിപ്പിക്കുന്നുവെന്ന് കരുതുക. തുടർച്ചയായി ആറു വർഷം ഈ രീതിയിൽ mമാസ തവണയിൽ 1000 രൂപ വീതം വർദ്ധനവ് നടത്തി നിക്ഷേപം തുടരുകയാണെങ്കിൽ, ആറു വർഷം കഴിയുമ്പോൾ അയാൾക്ക് 12 ലക്ഷത്തിനു മുകളിൽ സമ്പാദിക്കാൻ സാധിക്കും.

ചിലവാക്കുന്നതിനേക്കാൾ കൂടുതൽ സമ്പാദിക്കുന്നതിനാണ് നാം മുൻതൂക്കം കൊടുക്കേണ്ടത്. അനാവശ്യ ചിലവുകൾ ഒഴിവാക്കുക. എല്ലാ മാസവും ഒരു ബജറ്റ് തയ്യാറാക്കുക. ഈ ബജറ്റിനനുസരിച്ച് മുൻപോട്ടുപോകുക. എടുത്തുചാടിയുള്ള പർച്ചേസുകൾ ഒഴിവാക്കുക. അതുപോലെതന്നെ സമ്പാദിക്കുന്നതിന് ഒരു ലക്ഷ്യം ഉണ്ടായിരിക്കണം. ഇത് നിങ്ങളിൽ സമ്പാദ്യശീലം വളർത്തുവാൻ സഹായിക്കും.

Advertisement