Advertisement

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തിൽ സാധാരണനിലയിൽ എത്തുമെന്ന് ബാർക്ലെയ്സ്

കോവിഡ് പ്രതിസന്ധിയെ തുടർന്ന് എക്കണോമിക് ഗ്രാഫ് താഴേക്ക് പോയ ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തിൽ സാധാരണഗതിയിൽ ആകുമെന്ന് ബാർക്ലെയ്‌സ്. സമ്പദ്‌വ്യവസ്ഥയുടെ 2022 ലെ സാമ്പത്തിക വളർച്ച 7%ത്തിൽ നിന്നും 8.5%മായി ബാർക്ലെയ്‌സ്
ഉയർത്തി. കഴിഞ്ഞമാസം നടന്ന റോയിട്ടേഴ്സ് സർവ്വേയിൽ ഇത് 9% ആകുമെന്ന് പ്രവചിച്ചിരുന്നു.

Advertisement

ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 90 ലക്ഷത്തോട് അടുക്കുകയാണ്. എന്നാൽ സെപ്റ്റംബറോടെ പ്രതിദിന കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ലോക ഡൗൺ ഇളവുകൾ നൽകിയതോടെ ബിസിനസുകൾ പുനരാരംഭിച്ചു. ഇത് സമ്പദ്വ്യവസ്ഥയെ മികച്ച
രീതിയിൽ തുണച്ചു. കോവിഡിനെതിരെ ഫലപ്രദമായ വാക്സിൻ ലഭിച്ചാൽ സമ്പദ് വ്യവസ്ഥയെ തിരികെ കൊണ്ടുവരാൻ അത് ഏറെ ഫലം ചെയ്യും.

പല കമ്പനികളും മികച്ച റിപ്പോർട്ടുകൾ നൽകിയിരുന്നെങ്കിലും ബ്രോക്കറേജ് നടപ്പ് സാമ്പത്തിക വർഷത്തെ ജിഡിപി പ്രവചനം നെഗറ്റീവ് 6 ശതമാനം എന്നതിൽ നിന്ന് നെഗറ്റീവ് 6.4 ശതമാനമായി കുറച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കഴിഞ്ഞ ആഴ്‌ചത്തെ പ്രവചന പ്രകാരം ജൂലൈ സെപ്റ്റംബർ പാദത്തിൽ ജിഡിപി 8.6 ശതമാനമായി കുറയുമെന്നാണ്. എന്നാൽ ബാർക്ലെയ്സിന്റെ പ്രവചന പ്രകാരം നടപ്പ് വർഷത്തിന്റെ മൂന്നാം പാദത്തിൽ ജിഡിപി വളർച്ച തിരികെ എത്താൻ സാധ്യതയുണ്ട്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്