Categories: BANKINGNEWS

മൊബൈൽ ആപ്പിലൂടെ ഇനിമുതൽ കറണ്ട് അക്കൗണ്ടും ഓപ്പൺ ചെയാം

Advertisement

ഓൺലൈനായി വിവിധ ബാങ്കുകളുടെ സേവിങ്സ് അക്കൗണ്ടുകൾ ഓപ്പൺ ചെയ്യുവാൻ സാധിച്ചിരുന്നു.എന്നാൽ കറണ്ട് അക്കൗണ്ട് ഓപ്പൺ ചെയ്യണമെങ്കിൽ ബാങ്കിൽ നേരിട്ട് തന്നെ പോകണമായിരുന്നു.ഇപ്പോഴിതാ ഓൺലൈനായി മൊബൈൽ ആപ്പിലൂടെ കറണ്ട് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ സാധിക്കുന്ന സൗകര്യവുമായി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്.

ഈ പുതിയ മൊബൈൽ ആപ്ലിക്കേഷൻ അധിഷ്ഠിത സൗകര്യം ഉപയോഗിച്ച് ഉപഭോക്താവിന് മണിക്കൂറുകൾക്കുളിൽ കറന്റ് ബാങ്ക് അക്കൗണ്ട് തുറക്കാൻ കഴിയും.ഉപഭോക്താക്കളെക്കുറിച്ചുള്ള വിവരങ്ങൾ തത്സമയം പരിശോധിക്കുവാൻ ഉദ്യോഗസ്ഥർക് സാധിക്കുന്നതിനാലാണ് ഇത് സാധ്യമാകുന്നത്.അക്കൗണ്ട് തുറക്കുന്ന സമയത്ത് തന്നെ ഉപയോക്താവിന് അക്കൗണ്ട് നമ്പർ നൽകും. 24 മണിക്കൂറിനുള്ളിൽ അക്കൗണ്ട് പ്രവർത്തനക്ഷമമാകുകയും ചെയ്യും.

ഇതിലൂടെ വേഗത്തിലുള്ളതും തടസ്സമില്ലാത്തതുമായ അക്കൗണ്ട് തുറക്കൽ അനുഭവം ഉപയോക്താക്കൾക്ക് ആസ്വദിക്കാൻ കഴിയും.1,911 ശാഖകളും ബാങ്കിംഗ് ഔട്ലറ്റുകളും 2,760 എടിഎമ്മുകളും ഇൻഡസ്ഇൻഡ് ബാങ്കിനുണ്ട്. ലണ്ടൻ, ദുബായ്, അബുദാബി എന്നിവിടങ്ങളിലും ശാഖകൾ ഉണ്ട്.

ചരക്ക് സേവന നികുതി (ജിഎസ്ടി), കോർപ്പറേറ്റ് കാര്യ മന്ത്രാലയം (എംസി‌എ), നാഷണൽ സെക്യൂരിറ്റീസ് ഡിപോസിറ്ററി ലിമിറ്റഡ് (എൻ‌എസ്‌ഡി‌എൽ), ഇറക്കുമതി കയറ്റുമതി കോഡ് (ഐ‌ഇ‌സി), ആധാർ എന്നിവിടങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് KYC വെരിഫിക്കേഷൻ ചെയ്യുന്നത്.

Advertisement