Categories: NEWS

പുതിയ ഒൻപത് ഷോറൂമുകളുമായി മലബാർ ഗോൾഡ്​

Advertisement

‘വൺ ഇന്ത്യ, വൺ ഗോൾഡ് റേറ്റ്’ പദ്ധതിയുടെ ഭാഗമായി പുതിയ ഒൻപത് ഷോറൂമുകൾ കൂടി തുടങ്ങാനൊരുങ്ങി മലബാർ ഗോൾഡ്. 240 കോടി മുതൽമുടക്കി മധ്യ ഇന്ത്യയിലെയും വടക്കേ ഇന്ത്യയിലെയും ടൈർ-1, ടൈർ-2 നഗരങ്ങളിലാണ് ഷോറൂമുകൾ തുടങ്ങാൻ പദ്ധതിയിട്ടിരിക്കുന്നത്.
ഒപ്പം തന്നെ സിംഗപ്പൂർ, മലേഷ്യ, ഒമാൻ, യുഎഇ തുടങ്ങിയ വിപണികൾ ലക്ഷ്യം വെച്ചും പ്രവർത്തിക്കും. ​ഇന്ത്യയിൽ ഗാസിയാബാദ്, ലക്നൗ, ഡൽഹി, ബാംഗ്ലൂർ, താനെ എന്നീ പ്രധാന നഗരങ്ങളിലാവും പുതിയ ശൃംഖലകൾ തുടങ്ങുന്നത്. ​

​നിലവിൽ അമേരിക്ക, ഇന്ത്യ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലായി 250 റിട്ടേയ്ൽ ഔട്ട്‌ലെറ്റുകൾ ആണ് മലബാർഗോൾഡ്‌സിന്റെ കീഴിലുള്ളത്. സ്വർണത്തിന്റെ കുറഞ്ഞ ഡിമാൻഡ്, ഉയർന്ന വില, ഇന്ത്യയിലും ആഗോളതലത്തിലും കോവിഡ് പാൻഡെമിക് തുടങ്ങി നിരവധി വെല്ലുവിളികൾ നിറഞ്ഞ വിപണി സാഹചര്യങ്ങൾ നിൽക്കുന്ന സമയത്താണ് മലബാർ ഗോൾഡ് വിപുലീകരണവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. ഇതിനു സഹായിച്ചത് ഉപഭോക്താക്കൾക്ക് നിങ്ങളിലുള്ള വിശ്വാസമാണെന്നും അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഷോറൂമുകളുടെ എണ്ണം മൂന്ന് ഇരട്ടിയാക്കാൻ പദ്ധതിയുണ്ടെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് വ്യക്തമാക്കി. ​

“ഈ വരുന്ന ഫെസ്റ്റീവ് സീസണിൽ, രാജ്യമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് സ്വർണത്തിന് ഏകീകൃത വില വാഗ്ദാനം ചെയ്യുന്ന പദ്ധതിയായ ‘വൺ ഇന്ത്യ വൺ ഗോൾഡ് റേറ്റ്’ ലക്ഷ്യത്തെ മുന്നിൽ കണ്ടാവും ഞങ്ങൾ പ്രവർത്തിക്കുന്നത്. ഗുണനിലവാരമുള്ള സ്വർണ്ണം, സുതാര്യമായ വിലനിർണ്ണയം, വ്യത്യസ്തമായ ഡിസൈൻ ഇവയെല്ലാം ഉപഭോക്താക്കൾക്ക് ഞങ്ങളിലുള്ള വിശ്വാസം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു’ :മലബാർ‌ ഗ്രൂപ്പിന്റെ ഇന്ത്യാ ഓപ്പറേഷൻ‌സ് മാനേജിംഗ് ഡയറക്ടർ അഷർ‌ ഓ കൂട്ടിച്ചേർത്തു.​

Advertisement