Categories: INVESTMENT

നിക്ഷേപങ്ങളിലൂടെ ലാഭം കൊയ്യാൻ മൾട്ടി അസറ്റ് ഫണ്ട്

Advertisement

നിലവിൽ നമ്മുടെ കൈയിലുള്ള ആസ്തികൾ വിവിധതരത്തിൽ നമുക്ക് നിക്ഷേപങ്ങളാക്കി മാറ്റാവുന്നതാണ് .ഫിക്സഡ് ഡെപ്പോസിറ്റായും,മ്യൂച്ചൽ ഫണ്ടുകൾ വഴിയും,സ്വർണ്ണത്തിലുള്ള നിക്ഷേപം, കുറികൾ,ചെറുചിട്ടികൾ അങ്ങനെ നിരവധി നിക്ഷേപ മാർഗങ്ങൾ നിലവിലുണ്ട് .ഇപ്രകാരമുള്ള നിക്ഷേപങ്ങളിൽ ഏതിലോക്കെ ആണ് നഷ്ടസാധ്യത കുറച്ച് ,ലാഭം കൊയ്യുകയെന്നത് എപ്പോഴുമൊരു വെല്ലുവിളി ആണ് . കയ്യിലിരിക്കുന്ന പണം വിവിധ ഓഹരികളാക്കി മാറ്റണമെന്ന ചിന്ത പലർക്കുമുണ്ടാകും .

ഒരേ സമയം ഒന്നിലധികം നിക്ഷേപങ്ങളിൽ എങ്ങനെ നിക്ഷേപിച്ച് പ്രാവർത്തികമാക്കാമെന്ന് നോക്കാം.ഓരോ കാലഘട്ടത്തിലും വിവിധ വസ്തുക്കൾക്കോ ആസ്തികൾക്കോ ആയിരിക്കും കൂടുതൽ ലാഭം കൊയ്യാൻ സാധിക്കുക. നോട്ടുനിരോധനം, പിന്നീടുണ്ടായ പ്രകൃതിക്ഷോഭങ്ങളിൽ ഒന്നായ പ്രളയം ഇവയെല്ലാം റിയൽ എസ്റ്റേറ്റ് മേഖലയെ ബാധിച്ചിരുന്നു. അതിനാൽ അന്നുവരെ ഉണ്ടായിരുന്ന സ്ഥലവിലയിൽ ഇടിവ് സംഭവിച്ചു. അങ്ങനെ വിവിധ കാലങ്ങളിൽ ഓരോ ആസ്ഥികൾക്ക് ലാഭവും നഷ്ടവും സംഭവിക്കും.

നിലവിൽ ഏറ്റവും അധികം പണം നിക്ഷേപംചെയ്യാൻ ആളുകൾ ആഗ്രഹിക്കുന്നതും ലാഭം ലഭിക്കുന്നതുമായ ആസ്തി സ്വർണ്ണം തന്നെയാണ് .ഇവിടെയാണ് ഹൈബ്രിഡ് മ്യൂച്ചൽ ഫണ്ടുകളുടെ ആവശ്യകത മനസ്സിലാക്കേണ്ടത്. മിനിമം 3 നിക്ഷേപ മാർഗ്ഗങ്ങളില്ലെങ്കിലും ഒരേസമയം ഇൻവെസ്റ്റ് ചെയ്യുന്നതിനെയാണ് ഹൈബ്രിഡ് മ്യൂച്ചൽ ഫണ്ടുകൾ അഥവാ മൾട്ടി അസറ്റ് ഫണ്ടെന്ന് പറയപ്പെടുന്നത്. ഡെബ്റ്റ് ,സ്വർണ്ണം, ഓഹരിവിപണി ഇപ്രകാരം മൂന്ന് വ്യത്യസ്തങ്ങളായ നിക്ഷേപങ്ങളിൽ ഒരേ സമയം നിക്ഷേപിക്കാൻ മൾട്ടി അസറ്റ് ഫണ്ട് അവസരം ഒരുക്കുന്നു.മോത്തിലാല്‍ ഓസ്വാള്‍ അസറ്റ്‌ മാനേജ്‌മെന്റ്‌ ഇത്തരത്തിലുള്ള മൾട്ടി അസറ്റ് ഫണ്ടുകൾ നിലവിൽ ആരംഭിച്ചിട്ടുണ്ട്. 500 രൂപയിൽ തുടങ്ങാവുന്ന ചെറിയ നിക്ഷേപ പദ്ധതിയാണിത്.

Advertisement