INVESTMENT

മ്യൂച്ചൽ ഫണ്ട് VS സ്റ്റോക്ക് ഏതാണ് മികച്ചത് | Mutual Fund vs Stock

Advertisement

ഭാവിയിൽ ഉണ്ടാകുന്ന ചിലവുകൾ നേരിടുന്നതിനും , സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്നതിനും നമ്മെ സഹായിക്കുന്നവയാണ് നിക്ഷേപങ്ങൾ. പല തരത്തിലുള്ള നിക്ഷേപ മാർഗങ്ങൾ ഇന്ന് വിപണിയിലുണ്ട്. ബാങ്ക്, പോസ്റ്റ് ഓഫീസ്, ഓഹരി വിപണി എന്നിവ അവയിൽ ചിലത് മാത്രം. റിസ്ക്ക് കൂടുതലാണെങ്കിലും ഉയർന്ന വരുമാനം ലഭിക്കാൻ നമ്മെ സഹായിക്കുന്നവയാണ് ഓഹരി വിപണിയിലെ നിക്ഷേപം. പ്രധാനമായും രണ്ട് തരത്തിൽ ഓഹരി വിപണികളിൽ നിക്ഷേപം നടത്താൻ സാധിക്കും. ഒന്ന് നേരിട്ട് ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുക എന്നതാണ്. രണ്ട് മ്യൂച്ചൽ ഫണ്ടുകൾ വഴി നിക്ഷേപിക്കുക. തുടക്കാർക്ക് മ്യൂച്ചൽ ഫണ്ടുകൾ വഴി ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതാണ് കൂടുതൽ ഉചിതം.

ഏറ്റവും കുറഞ്ഞ പലിശയിൽ കാർ ലോൺ നൽകുന്ന 10 ബാങ്കുകൾ

എന്താണ് മ്യൂച്ചൽ ഫണ്ട്

ഒരു പ്രൊഫഷണൽ ഫണ്ട് മാനേജരുടെ സഹായത്തോടെ ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ ഇൻവെസ്റ്റേഴ്സിനെ സഹായിക്കുകയാണ് മ്യൂച്ചൽ ഫണ്ടുകൾ ചെയ്യുന്നത്. ഇക്വിറ്റി ഫണ്ട്, ഡെറ്റ് ഫണ്ട്, ബാലൻസ് ഫണ്ട്, മണി മാർക്കറ്റ് മ്യൂച്ചൽ ഫണ്ട്, ഗിൽറ്റ് ഫണ്ട് എന്നിങ്ങനെ വിവിധ തരത്തിൽ മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇനി മ്യൂച്ചൽ ഫണ്ടിൻറ്റെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണെന്ന് നോക്കാം.

1. എളുപ്പത്തിൽ നിക്ഷേപിക്കാം

മ്യൂച്ചൽ ഫണ്ട് വഴി എളുപ്പത്തിൽ സെക്യൂരിറ്റികളിൽ നിക്ഷേപിക്കാൻ സാധിക്കും. വിപണിയിലെ ലാഭനഷ്ട സാധ്യതകൾക്കനുസരിച്ച് ശരിയായ സെക്യൂരിറ്റികളിൽ നിക്ഷേപിക്കാൻ മ്യൂച്ചൽ ഫണ്ട്സ് സഹായിക്കുന്നു. കൂടാതെ എസ്ഐപിയായോ ലംപ്സമായോ തുക നിക്ഷേപിക്കാനുള്ള സൌകര്യവും ഉണ്ട്.

2. കുറഞ്ഞ നിക്ഷേപം

മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ 500 രൂപ മുതൽ ആരംഭിക്കാം. റിലയൻയ് സ്മോൾ ക്യാപ്പ് ഫണ്ട് പോലുള്ള മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ 100 രൂപ മുതൽ ലഭ്യമാണ്.

3. കുറഞ്ഞ റിസ്ക്ക്

മ്യൂച്ചൽ ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ ഒരാൾ നേരിട്ട് ഓഹരി വിപണിയിൽ നിക്ഷേപിക്കുമ്പോൾ നഷ്ട സാധ്യത അഥവാ റിസ്ക്ക് കൂടുതലാണ്. ഓഹരി വിപണിയിൽ മതിയായ പരിചയം ഇല്ലെങ്കിൽ തീർച്ചയായും മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുക. കാരണം ഓഹരികളെപ്പറ്റി പഠനം നടത്തുന്ന ഫണ്ട് മാനേജർമാർ ശരിയായ രീതിയിൽ നിക്ഷേപിക്കാൻ നിങ്ങളെ സഹായിക്കും.

4. പോർട്ട്ഫോളിയോ Diversification

ഒരു കമ്പനിയുടെ ഷെയറിൽ മാത്രം നിക്ഷേപിക്കാതെ ഒന്നിൽ കൂടുതൽ കമ്പനികളുടെ വ്യത്യസ്തമായ ഷെയറുകളിൽ നിക്ഷേപം നടത്തുന്നതിനു മ്യൂച്ചൽ ഫണ്ടുകൾ സഹായിക്കുന്നു. ഇത് നഷ്ട സാധ്യത കുറയ്ക്കാൻ കാരണമാവുന്നു.

5. നികുതിയിളവുകൾ

മ്യൂച്ചൽ ഫണ്ടുകളിൽ ചില സ്കീമുകളിൽ നിക്ഷേപിക്കുമ്പോൾ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 C പ്രകാരം നികുതി ഇളവുകൾ ലഭിക്കും. ഇക്വിറ്റി ലിങ്ക്ഡ് സേവിംങ് സ്കീമുകളിൽ നിക്ഷേപിക്കുമ്പോൾ പ്രതിവർഷം 1.5 ലക്ഷം രൂപവരെ നികുതി ഇളവുകളും ലഭിക്കുന്നതാണ്. എന്നാൽ നേരിട്ട് സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഇത്തരം നികുതി ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭ്യമല്ല.

6. പ്രൊഫഷണൽ മാനേജ്മെൻറ്റ്

മ്യൂച്ചൽ ഫണ്ടിൻറ്റെ ഏറ്റവും വലിയ പ്രത്യേകതയാണ് പ്രൊഫഷണൽ മാനേജ്മെൻറ്റ്. ഓഹരി വിപണിയിലെ ലാഭ-നഷ്ട സാധ്യതകളെക്കുറിച്ച് കൃത്യമായി അറിയാവുന്ന ഫണ്ട് മാനേജർമാരാണ് നിങ്ങളുടെ പണം സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്നത്. ഇവർതന്നെ പോർട്ട്ഫോളിയോയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനാൽ നിക്ഷേപകർക്ക് കുറഞ്ഞ റിസ്ക്കിൽ നല്ല റിട്ടേൺ ലഭിക്കുന്നു.

ഹെൽത്ത് ഇൻഷുറൻസ് പോളിസി റിജെക്ട് ചെയ്താൽ എന്ത് ചെയ്യും

7. സുരക്ഷിതം

സെബിയുടെ നിയന്ത്രണത്തിലാണ് മ്യൂച്ചൽ ഫണ്ടുകൾ പ്രവർത്തിക്കുന്നത്. അതുക്കൊണ്ടുതന്നെ നിങ്ങളുടെ നിക്ഷേപങ്ങൾ സുരക്ഷിതമാണ്. . ഓഹരി വിപണിയിൽ മതിയായ പരിചയം ഇല്ലാത്തവർക്ക് മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങളാണ് കൂടുതൽ അനുയോജ്യം.എങ്കിലും ശരിയായ ഫണ്ട് തിരഞ്ഞെടുത്തില്ല എങ്കിൽ മ്യൂച്ചൽ ഫണ്ടുകളും നഷ്ടം സമ്മാനിക്കും

Advertisement