Categories: NEWS

റോമിംഗ് കോളുകൾക്ക് ഇനി പ്രത്യേകം ആവശ്യപ്പെടണം

Advertisement

പ്രവാസികളൊക്കെ വീട്ടിലേക്ക് വിളിക്കുന്നത് സാധാരണയായി റോമിംഗ് കോളിലൂടെയാണ്.നെറ്റ് ഉപയോഗിച്ച് വിളിക്കാമെങ്കിലും കൂടുതൽ വ്യക്തമാകുന്നത് റോമിംഗ് കോളിലൂടെയാണ്.പക്ഷെ ഇതിന് പൈസ കൂടുതൽ ചിലവാകും.ഇപ്പോഴിതാ നിങ്ങളുടെ നമ്പറിൽ രാജ്യാന്തര റോമിംഗ് സംവിധാനം വേണമെങ്കിൽ ഇനി പ്രത്യേകം ആവശ്യപ്പെടണം.

നിലവിൽ റോമിംഗ് സംവിധാനത്തിലൂടെ കോൾ ചെയ്യുന്നവർക്ക് പ്രത്യേകം ആവശ്യപ്പെട്ടാൽ മാത്രമേ റോമിംഗ് ലഭ്യമാകുകയുള്ളു. ഉപഭോക്താക്കളുടെ താത്പര്യപ്രകാരം മാത്രം ഈ സേവനം ക്രമീകരിക്കാനായി ടെലികോം അതോറിറ്റി(ട്രായ്) ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഇനി റോമിംഗ് ആക്റ്റീവേറ്റ് ചെയ്താലും ആവശ്യമില്ലെങ്കിൽ ഉപഭോക്താവിന് റോമിംഗ് സൗകര്യം വേണ്ടന്ന് വയ്ക്കാവുന്നതാണ്.

അതിർത്തി മാറുമ്പോൾ സാധാരണ ഉപഭോക്താവ് അറിയാതെയാണ് റോമിംഗ് ആകുന്നതും ചാർജ് കൂടുന്നതും.ഇതൊഴിവാക്കാൻ പുതിയ തീരുമാനത്തിലൂടെ സഹായിക്കും.ഉപയോഗിക്കുന്ന സേവനങ്ങളുടെ ചാർജുകളും ഉപഭോക്താവിന് ബോധ്യമാകും.

Advertisement
Share
Published by
admin