Categories: NEWS

G-20 രാജ്യങ്ങളുടെ സഹായം അനിവാര്യമെന്ന് ധനമന്ത്രി

Advertisement

നിലനിൽക്കുന്ന കോവിഡ് പ്രതിസന്ധി മറി കടക്കണമെങ്കിൽ ജി-20 രാജ്യങ്ങളുടെ സംയുക്ത സഹകരണം അത്യാവശ്യമാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. എല്ലാവർക്കും പൊതുവായി സഹായം ആവശ്യമാണെന്നും കോവിഡ് മൂലമുണ്ടായ പ്രശ്നങ്ങൾ ഒരുമിച്ച് തരണം ചെയ്യണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കുറി വാക്സിൻ എല്ലാവർക്കും ഒരുപോലെ താങ്ങാവുന്ന ചെലവിൽ നൽകാൻ രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥയ്ക്ക് സാധിക്കണം. എന്നാൽ മാത്രമേ കോവിഡിനെ മറികടക്കാൻ സാധിക്കുകയുള്ളു.

ആഗോള സമ്പദ് വ്യവസ്ഥയുടെ പ്രശ്നങ്ങളും പരിഹാരങ്ങളും ചർച്ചചെയ്യാൻ ജി-20 രാജ്യങ്ങളുടെ ധന മന്ത്രിമാരുമായി നിർമല സീതാരാമൻ ചർച്ച നടത്തിയിരുന്നു. സഹകരണ മനോഭാവത്തോടെ മുന്നോട്ടു പോയാൽ മാത്രമേ കോവിഡ് മൂലമുണ്ടായ പ്രതിസന്ധികൾ തരണം ചെയ്യാൻ സാധിക്കുകയുള്ളൂവെന്ന് ചർച്ചയിൽ വ്യക്തമാക്കി. സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ എല്ലാവരുടെയും സഹായം ഉണ്ടാകുമെന്നും ചർച്ചയിൽ ഉറപ്പ് വരുത്തി.

ഇതോടൊപ്പംതന്നെ കോഴ്സിനെ മറികടക്കാനുള്ള ഇന്ത്യയുടെ ആക്ഷൻ പാക്കേജുകളും ചർച്ചയിൽ വ്യക്തമാക്കി. ഇന്ത്യൻ ജിഡിപിയുടെ 15 ശതമാനമാണ് ഇതിനായി പ്രഖ്യാപിച്ചിരിക്കുന്നതെന്നും പ്രധാനമായും തൊഴിലവസരങ്ങൾ ലക്ഷ്യമാക്കിയാണ് പാക്കേജ് സ്വീകരിച്ചിരിക്കുന്നതെന്നും ധനമന്ത്രി കൂട്ടിചേർത്തു.

Advertisement