Advertisement

10 കോടി വരെ ഉള്ള സംരംഭം തുടങ്ങാൻ മുൻകൂർ അനുമതി വേണ്ട

കേരളത്തെ വ്യവസായ സൗഹൃദം ആക്കുക എന്ന ഉദ്ദേശത്തോടെ കേരള ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ആൻഡ് ഫെലിസിറ്റേഷൻ ആക്ട് 2018 നടപ്പാക്കി. പത്തോളം ചട്ടങ്ങളിലും 7 നിയമങ്ങളിലും മാറ്റം വരുത്തി കേരളത്തിലെ സൂക്ഷ്മ-ചെറുകിട-ഇടത്തര വ്യവസായികൾക്ക് സുഗമമായ പ്രവർത്തനം ഉറപ്പുവരുത്താൻ ഇതിലൂടെ സാധിക്കും. നിക്ഷേപങ്ങൾക്കുള്ള നടപടികൾ ലളിതമാക്കുകയും ഓൺലൈൻ സംവിധാനങ്ങൾ പരിപോഷിപ്പിക്കുകയും ചെയ്തതോടെ കേരളത്തെ സംരംഭകരുടെ ഇഷ്ടഭൂമി ആക്കാൻ സാധിച്ചു എന്ന് മന്ത്രി ഇ പി ജയരാജൻ ഫേസ്ബുക്കിലൂടെ
പങ്കുവെച്ചു.

Advertisement

100 കോടി വരെ മുതൽമുടക്കുള്ള വ്യവസായ സംരംഭങ്ങൾക്ക് ഇനി മുതൽ ഒരാഴ്ചയ്ക്കുള്ളിൽ അനുമതി ലഭിക്കും. ആവശ്യമായ രേഖകളെല്ലാം ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിച്ചാൽ ബാക്കി നടപടികൾ ഉടൻ തന്നെ പൂർത്തിയാക്കാം. പത്തുകോടി വരെ മുതൽമുടക്കുള്ള എംഎസ്എംഇ സംരംഭങ്ങൾക്ക് മുൻകൂർ അനുമതി വേണ്ട. ഇതിന്റെ പ്രവർത്തനം സുഗമമാക്കാൻ വേണ്ടി ഒരു ബ്യുറോയും തുടങ്ങി.

10 കോടി വരെ മുതൽമുടക്കുള്ള എംഎസ്എംഇ സംരംഭങ്ങൾക്ക് കെ-സ്വിഫ്റ്റ് വഴി സാക്ഷ്യപത്രം നൽകാം. സംരംഭകർക്കുള്ള അപേക്ഷകൾ സമർപ്പിക്കാനും അത് പരിഗണിക്കാനും അഞ്ചംഗ സമിതിയെ സഹായിക്കാൻ ഇൻവെസ്റ്റ്മെന്റ് ഫെലിസിറ്റേഷൻ സെൽ രൂപീകരിച്ചു.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്