Entrepreneurship

ഒൻപതാം ക്ലാസ്സുകാരിയുടെ പെർഫ്യൂം ബിസിനസ്സ് ,വരുമാനം 65000 രൂപ

Advertisement

മുംബൈയിലെ ധീരുഭായ് അംബാനി സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരി വിദ്യാര്‍ത്ഥിനി ആര്യാഹി അഗര്‍വാൽ തന്റെ പ്രായക്കാർക്ക് ഉപയോഗിക്കാവുന്ന ഓർഗാനിക് പെർഫ്യൂംസ് തിരഞ്ഞിട്ട് കിട്ടിയില്ല.പിന്നെ ഒന്നും നോക്കിയില്ല ഒരെണ്ണം അങ്ങ് കണ്ടു പിടിച്ചു.വീട്ടിൽ തന്നെ ആറു മാസക്കാലം നടത്തിയ പരീക്ഷണങ്ങൾ.ഓയിലുകളും ഡിനേച്ചര്‍ ആല്‍ക്കഹോളും ഉപയോഗിച്ച് അവസാനം ഓര്‍ഗാനിക് പെര്‍ഫ്യൂം കണ്ടെത്തി.

perfume business

ലാബിലേക്ക് അയച്ച റിസൾട്ട് അനുകൂലം.അങ്ങനെ 15 വയസ്സുകാരി ബെല്ലാ ഫ്രാഗ്രന്‍സ് എന്ന പെര്‍ഫ്യൂം കമ്പനി തുടങ്ങി.ഓർഗാനിക് പെർഫ്യൂമിന്റെ വില്പന ഓൺലൈൻ വഴിയാണ്.മാസം 500 ബോട്ടിലുകൾ വരെ വിൽക്കുന്നു.സംരംഭം തുടങ്ങാനായി 20000 രൂപ അച്ഛൻ നൽകി.മൂന്നുമാസം കൊണ്ട് 65000 രൂപ നേടിയതിൽ 45000 രൂപയും ലാഭമാണ്.പഠന ശേഷം കമ്പനി വളര്‍ത്താനുള്ള നടപടികൾക്കാണു മുൻതൂക്കം നൽകുന്നത്.

Advertisement