Categories: BUSINESSNEWS

ഫ്യൂച്ചര്‍ ഗ്രൂപ്പ്- റിലയന്‍സ് ഇടപാട് അംഗീകരിച്ച് സിസിഐ

Advertisement

ഫ്യുച്ചർ റീറ്റെയ്ൽ ലിമിറ്റഡിന്റെ വിഹിതങ്ങൾ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് നൽകാൻ ഉള്ള നടപടി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ശരിവെച്ചു. ഫ്യൂച്ചർ ഗ്രൂപ്പിന്റേത് വിശ്വാസവഞ്ചനയാണ് എന്ന് ചൂണ്ടിക്കാട്ടി നിയമനടപടികൾക്കായി മുന്നോട്ടു വന്ന ആമസോണിന് ഇതു വലിയ തിരിച്ചടിയാണ്. തങ്ങളും ഫ്യൂച്ചർ ഗ്രൂപ്പും തമ്മിൽ ഉണ്ടാക്കിയ കരാറിനു വിരുദ്ധമായി നീങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് ആമസോൺ സിസിഐയെയും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയെയും സമീപിച്ചിരുന്നത്.

ആമസോൺ സമർപ്പിച്ച കരാർപ്രകാരം ഫ്യൂച്ചർ ഗ്രൂപ്പിന്റെ ആസ്തികൾ റിലയൻസ് ഗ്രൂപ്പിന് വിൽക്കാൻ പറ്റില്ല എന്നാണ്. എന്നാൽ കഴിഞ്ഞ ഓഗസ്റ്റിൽ ഫ്യൂച്ചർ ഗ്രൂപ്പിന്റെ ആസ്തികൾ 24713 കോടി രൂപ മുതൽമുടക്കിൽ റിലയൻസ് വാങ്ങിച്ചിരുന്നു. ഫ്യൂച്ചർ ഗ്രൂപ്പിന്റെ പ്രൊമോട്ടർമാരിൽ ഒരാളായ ഫ്യൂച്ചർ കൂപ്പൺ ലിമിറ്റഡിൽ 49 ശതമാനം ഓഹരി ആമസോണിനുണ്ട് . കഴിഞ്ഞ വർഷമാണ് 1430 കോടി രൂപ മുതൽമുടക്കിൽ ഫ്യൂച്ചർ കൂപ്പൺസിന്റെ ഓഹരികൾ ആമസോൺ നേടിയെടുത്തത്.

ആമസോൺ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒക്ടോബർ 25 വരെ വിൽപ്പന താൽക്കാലികമായി നിർത്തിവയ്ക്കാൻ എസ്ഐസി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഫ്യുച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ, ഹോൾസെയിൽ, വെയർഹൗസിങ് എന്നീ ശാഖകൾ ഉൾപ്പെടുന്ന ബിസിനസ്സുകൾ റിലയൻസിന് ഏറ്റെടുക്കാനുള്ള അനുമതി നൽകിയതായി എസ്ഐസി ട്വീറ്റ് ചെയ്തു.

Advertisement