Categories: BANKINGNEWS

എടിഎം തട്ടിപ്പുകൾക്ക് വിട പറയാൻ എസ്ബിഐയുടെ നൂതന പദ്ധതി

Advertisement

കോവിഡിന് മുൻപിൽ എന്ത് ചെയ്യണം എന്നറിയാതെ രാജ്യം ഉറ്റുനോക്കുമ്പോഴാണ് എടിഎം തട്ടിപ്പുകൾ മറുവശത്ത് തളിർത്തു വളരുന്നതും. ദിനം പ്രതി പത്തിൽ താഴെ ആളുകളാണ് എടിഎം തട്ടിപ്പിനു ഇരയാകുന്നത്. ഇതിനെ നേരിടാൻ മുൻപ് വൺ ടൈം പാസ് വേർഡ് സിസ്റ്റം കൊണ്ട് പണം പിൻവലിക്കൽ മുൻപ് പുറത്തിറക്കയതും എസ്ബിഐ തന്നെയാണ്.

ഇപ്പോളിതാ ന്യൂതന സാങ്കേതികവിദ്യകൾ ചേർത്തിണക്കി പുതിയ സംവിധാനവുമായി വന്നിരിക്കുകയാണ് എസ്ബിഐ .പുതിയ സംവിധാനം അനുസരിച്ച് എടിഎമ്മിൽ എത്തി ബാലൻസ് പരിശോധിക്കുകയോ, മിനി സ്റ്റേറ്റ്മെന്റ് എടുക്കാൻ ശ്രമിക്കുകയോ ചെയ്യുന്ന പക്ഷം ബാങ്കിൽ നിന്ന് ഉപഭോക്താവിന് എസ് എം എസ് പോകുന്നതാണ്.

ഉപഭോക്താവ് ബാലൻസ് പരിശോധിക്കാൻ എടിഎം സന്ദർശിച്ചിട്ടില്ലെങ്കിൽ എസ് എം എസ് അടിസ്ഥാനമാക്കി കാർഡ് ബ്ലോക്ക് ചെയ്യാവുന്നതുമാണ്. ആയതിനാൽ ഇത്തരം പണമിടപാടുമായി ലഭിക്കുന്ന എസ് എം എസുകൾ അവഗണിക്കരുതെന്ന് എസ്ബിഐ നിർദേശിച്ചിട്ടുണ്ടെന്ന് ബാങ്ക് വ്യത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

Advertisement