Categories: BUSINESSNEWS

റീട്ടെയിൽ സാന്നിധ്യം ശക്തമാക്കാൻ റിലയൻസ് : 100 കോടി ഡോളർ നിക്ഷേപത്തിന് സിൽവർ ലേക്കും

Advertisement

ഇന്ത്യയിൽ റീട്ടെയിൽ സാന്നിധ്യം ശക്തമാക്കാൻ റിലയൻസ് ,ശക്തമായ പിന്തുണയുമായി സിൽവർലേക്കും. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയ്ലിലേക്കാണ് അമേരിക്കൻ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സിൽവർ ലേക്ക് നൂറ് കോടി ഡോളർ നിക്ഷേപത്തിനൊരുങ്ങുന്നത്. റിലയൻസിന്റെ ടെലികോം ബിസിനസ്സും, വാർത്ത, സിനിമ, മ്യൂസിക്ക് തുടങ്ങിയ ബിസ്സിനസ് എന്റർടെയ്ൻമെന്റ് തുടങ്ങിയവ ഉൾക്കൊള്ളുന്ന പ്ലാറ്റ്ഫോമായ ജിയോയിലേക്കാണ് സിൽവർലേക്കിന്റെ നിക്ഷേപം. ഇക്കാര്യം കമ്പനി വൃത്തങ്ങൾ തന്നെയാണ് പുറത്ത് വിട്ടതും.

സിൽവർ ലേക്കിന്റെ നിക്ഷേപത്തോട് കൂടി റിലയൻസ് റീട്ടയിലിന്റെ മൂല്യം 5700 കോടി ഡോളറായി ഉയരും. നിലവിൽ കമ്പനിയുടെ പത്ത് ശതമാനം ഓഹരിയാണ് റിലയൻസ് വിറ്റഴയിക്കുന്നത് എന്ന് സൂചന. ജിയോ പ്ലാറ്റ്ഫോമിൽ 43574 കോടിയുടെ നിക്ഷേപം നടത്തുമെന്ന് ഫേയ്സ്ബുക്ക് പ്രഖ്യാപിച്ചതിനു തൊട്ടു പിന്നിലെയാണ് സിൽവർലേക്കിന്റെ ഈ പ്രഖ്യാപനം. ഇതോട് കൂടി ജിയോയിൽ ഫേസ്ബുക്ക് സ്വന്തമാക്കുന്നത് 9.99 ശതമാനo ഓഹരിയായി ഉയരും.

രാജ്യത്തെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഫ്യൂച്ചർ ഗ്രൂപ്പ് മുൻപ് റിലയൻസ് റിട്ടെയിൽ സ്വന്തമാക്കിയിരുന്നു. കിഷോർ ബിയാനയുടെ ഫ്യൂച്ചർ ഗ്രൂപ്പ് 24713 കോടി രൂപക്കാണ് കമ്പനി ഏറ്റെടുത്തത്. റീട്ടെയിൽ സാന്നിധ്യം ശക്തമാക്കാൻ ഫ്യൂച്ചർഗ്രൂപ്പിന്റെ ഹോൾസെയിൽ ,റീട്ടെയിൽ, വെയർഹൗസിങ്ങ്, ലോജിസ്റ്റിക്ക് വിഭാഗങ്ങൾ സ്വന്തമാക്കുന്നതോട് കൂടി യാഥാർത്ഥ്യമാകുന്നു.കോവിഡ് സാഹചര്യത്തിലും രണ്ടു മാസത്തിനുള്ളിൽ പത്തിലധികം വിദേശ കമ്പനികളാണ് ജിയോയിൽ നിക്ഷേപം നടത്തിയത്. ഇതിനെ തുടർന്ന് രണ്ട് മാസം കൊണ്ട് ജിയോയിലെ നിക്ഷേപം 104326.65 കോടി രൂപ കടന്നു. നിലവിൽ വിദേശ കമ്പനിക്കൾക് ജിയോയിലുള്ളത് 22.38 ശതമാനം ഓഹരിയാണ്.

Advertisement