Categories: NEWS

5ജി സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കില്ലെന്ന് എയർടെൽ​

Advertisement

ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസ്(ഡിഒറ്റി) അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന 5ജി സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി എയർടെൽ ഇന്ത്യ സിഇഒ ഗോപാൽ വിറ്റൽ. 5ജി സ്പെക്ട്രത്തിനാവശ്യമായ ഇക്കോസിസ്റ്റം ഇന്ത്യയിൽ വികസിപ്പിച്ചിട്ടില്ല. ലേലത്തിൽ
5ജി സ്പെക്ട്രത്തിന്റെ ഉയർന്ന വിലയും താങ്ങാൻ പറ്റില്ല എന്നുള്ളതുമാണ് കാരണം. ഇതിനുമുമ്പ് റിലൈൻസിന്റെ കീഴിലുള്ള ജിയോയും വൊഡാഫോൺ ഐഡിയയും ഇതേ കാരണം വ്യക്തമാക്കിയിരുന്നു.​

എയർടെലും ലേലത്തിനായുള്ള തയ്യാറെടുപ്പിലാണെന്നും കെട്ടിടങ്ങളിലും ഗ്രാമപ്രദേശങ്ങളിലും മികച്ച നെറ്റ്‌വർക്ക് കണക്ഷൻ ലഭ്യമാക്കാൻ മെച്ചപ്പെടുത്തുന്നതിന് കമ്പനി 1,000 മെഗാഹെർട്‌സിന് (Mhz) താഴെയുള്ള റേഡിയോ ഫ്രീക്വൻസികൾ ഉപയോഗിച്ച് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുമുമ്പ് നിലവിൽ 5 ജി സേവനങ്ങൾക്ക് അനുയോജ്യമെന്ന് കരുതുന്ന 3,300-3,600 മെഗാഹെർട്സ് ബാൻഡിൽ, സ്പെക്ട്രത്തിന് 492 കോടി എന്ന കണക്കിൽ റെഗുലേറ്റർ ട്രായ് ശുപാർശ നടത്തിയിരുന്നു. എന്നാൽ ഈ ബാൻഡിൽ മാന്യമായ അളവിലുള്ള ഫ്രീക്വൻസി നേടുന്നതിന് കമ്പനി 50,000 കോടി രൂപ ചെലവഴിക്കേണ്ടിവരുമെന്നതിനാൽ ഇതും എയർടെൽ ഒഴിവാക്കിയിരുന്നു. ​

അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു പേയ്‌മെന്റുകളിൽ വ്യക്തത നേടാൻ ഡിഒറ്റിയുമായി ചർച്ച നടത്തുമെന്ന് വിറ്റൽ പറഞ്ഞു. ഓപ്പൺ ആർഎഎൻ (റേഡിയോ ആക്സസ് നെറ്റ്‌വർക്ക്) ന്റെ ഭാഗമായി ബെംഗളൂരുവിൽ 4 ജി ചെറിയ സെല്ലുകൾ വികസിപ്പിക്കുകയും 5 ജി സാങ്കേതികവിദ്യയ്ക്കായി ഇത് ചെയ്യാൻ പര്യവേക്ഷണം നടത്തുകയും ചെയ്യുന്നതായും ചില ടെലികോം ഗിയറുകൾ വികസിപ്പിക്കാനുള്ള ഭാരതി എയർടെല്ലിന്റെ നീക്കം നിലവിലുള്ള ഉപകരണ നിർമ്മാതാക്കളെ ഒഴിവാക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും ഇത് നിലവിലുള്ള പങ്കാളികൾക്കൊപ്പം ചേർന്ന് പോകുന്നതാനെന്നും അദ്ദേഹം പറഞ്ഞു.

Advertisement