Entrepreneurship

നാടൻ നെയ്യ് ബ്രാൻഡ് ആക്കി വില്പന ,മാസ വരുമാനം 10 ലക്ഷം രൂപ

Advertisement

അമ്മയും മുത്തശ്ശിയും നിർമ്മിക്കുന്ന നാടൻ നെയ്യ് മകളും മാധ്യമ പ്രവര്‍ത്തക കൂടിയായ നിത്യ നെയ് നേറ്റീവ് എന്ന ബ്രാൻഡിൽ വിപണിയിൽ എത്തിച്ചു.മാർക്കറ്റിൽ മായം കലർന്ന ഉത്പന്നങ്ങൾ ആണ് കൂടുതലും . അത് കൊണ്ട് തന്നെ നാടൻ ഉത്പന്നങ്ങൾക്ക് നല്ല ഡിമാൻഡ് ഉണ്ട്.മുംബൈ സ്വദേശി ആയ ജയലക്ഷ്മി എന്ന വീട്ടമ്മയും മകളായ നിത്യയും ഇപ്പോൾ പ്രതിമാസം 2,500 കുപ്പികൾ എങ്കിലും മിനിമം വില്പന നടത്തുന്നുണ്ട്.

കോവിഡ് ലോക്ക് ഡൗണിൽ ആണ് വില്പന തുടങ്ങിയത്.ഒറ്റ വർഷം കൊണ്ടാണ് ഈ ലെവലിലേക്ക് വളർന്നത്.
ഇപ്പോൾ പ്രതിമാസം 10 ലക്ഷം രൂപയുടെ വിപണ നടക്കുന്നുണ്ട്.നാടൻ നെയ്യ് ആയതിനാൽ വിലയും കൂടുതലാണ്.കാരണം ഇതിന്റെ നിർമ്മാണ ചിലവ് കൂടുതലാണ് മാത്രമല്ല നല്ല സമയവും എടുക്കും നിർമ്മിക്കാൻ. 250 മില്ലി ജാർ നെയ്‌ക്ക് 750 രൂപയാണ് വില. ഒരു ലിറ്റര്‍ ശുദ്ധമായ നെയ്യ് ലഭിക്കാൻ 25 മുതൽ 30 ലിറ്റര്‍ വരെ പാൽ ആവശ്യമായി വരും.കൈകൊണ്ടാണ് നിർമ്മാണം.നെയ് വില്പന സക്സസ് ആയതോടെ കാപ്പിപ്പൊടി, തേൻ തുടങ്ങിയ ഉത്പന്നങ്ങളും വിപണിയിൽ എത്തിക്കുന്നുണ്ട്. https://neinative.com/

 

Advertisement
Share
Published by
admin