Categories: BANKINGNEWS

എസ് ബി ഐ യുടെ പേരിൽ വാട്സ് ആപ്പ് തട്ടിപ്പ് ? കരുതിയിരിക്കുക

Advertisement

വാട്ട്സാപ്പ് പോലെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ ഇപ്പോ നിരവധിയാണ്. ഇപ്പോഴിതാ എസ് ബി ഐ പോലെയുള്ള ബാങ്കുകളുടെ പേരിലാണ് വ്യാജതട്ടിപ്പുകൾ അരങ്ങേറുന്നത്. വാട്സാപ്പ് ഉപയോഗിക്കുന്ന എല്ലാ ഉപഭോക്താക്കളും ജാഗ്രത പുലർത്തണം എന്ന് എസ് ബി ഐ തന്നെ അറിയിച്ചു.

സൈബർ പണമിടപാടുകൾ നടത്താം എന്ന് പറഞ്ഞു അക്കൗണ്ട് ഡീറ്റെയിൽസ് ചോദിച്ചാൽ ഉടൻ ബാങ്കുമായി ബന്ധപ്പെടാൻ ശ്രമിക്കുക. വാട്സാപ്പിൽ ഉള്ള സെക്യൂരിറ്റി കോഡ് ഓണാക്കി ഇടാൻ ശ്രദ്ധിക്കുക. എസ് ബി ഐ പേരിലുള്ള ഇമെയിൽ പലർക്കും ചെല്ലാൻ തുടങ്ങിയതോടെയമാണ് ഇതിനെ കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയത്. പണമിടപാടുകൾ ഓൺലൈൻ വഴി വളരെ സൂക്ഷിച്ചു മാത്രം കൈകാര്യം ചെയുക.

വിവിധ തരത്തിലാണ് തട്ടിപ്പുകൾ നടത്താൻ ഇവർ നോക്കുന്നത്.ലോട്ടറി അടിച്ചതായും, അക്കൗണ്ടിൽ പണം കേറിയെന്നും, അങ്ങനെ കൂടുതൽ വിവരങ്ങൾക്ക് അക്കൗണ്ട് ഡീറ്റെയിൽസ് ചോദിച്ചും സൈബർ അറ്റാക്ക് നടത്തുന്നതായി എസ് ബി ഐ അറിയിച്ചു .എന്നാൽ ഇങ്ങനെയുള്ള ഒരു ഇടപാടുകളും ബാങ്കുകൾ നടത്താറില്ല എന്നുള്ളതാണ് വാസ്തവം.

Advertisement