Categories: BUSINESSNEWS

സ്വർണാഭരണങ്ങൾക്ക് ഓരോ കടകളിലും വിലയിൽ വ്യത്യാസം ഉണ്ടാകാൻ കാരണമെന്ത് ?

Advertisement

ഓരോ ദിവസവും പത്രം പരിശോധിച്ചും വാർത്തകളിൽ വരുന്ന സ്വർണ്ണത്തിൻ്റെ വില അനുസരിച്ചും കൂട്ടിയും കിഴിച്ചും നാം സ്വർണാഭരണം വാങ്ങിക്കുവാൻ ആഗ്രഹിക്കുന്നവരാകും. എന്നാൽ കടയിൽ ചെല്ലുമ്പോഴാകും നാം വിചാരിക്കുന്നതിനേക്കാൾ വ്യത്യസ്തമായിരിക്കും ആഭരണങ്ങളുടെ വില .ഇവ കടകൾതോറും വ്യത്യസ്തമായിരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത .പലർക്കും എന്തുകൊണ്ടാണ് ഓരോ കടകളിലും വിവിധതരം വിലകൾ സ്വർണത്തിന് ഈടാക്കുന്നതെന്നറിയില്ല.

സ്വർണാഭരണത്തിന് വില നിശ്ചയിക്കുന്നത് ഒന്നിലധികം ഘടകങ്ങളാണ് .പണിക്കൂലി, പണിക്കുറവ് ,നികുതി എന്നിവയെല്ലാം ആശ്രയിച്ചിരിക്കും ഒരു ആഭരണത്തിൻ്റെ വില നിർണയിക്കുന്നത് .സാധാരണയായി നാം ഒരു കടയിൽനിന്നും വാങ്ങിക്കുന്ന സ്വർണത്തിന് 22 ക്യാരറ്റാണ് .തങ്കത്തിന് 24 ക്യാരറ്റും. സാധാരണയായി തങ്കം സ്വർണാഭരണം ഉണ്ടാക്കുന്നതിനുവേണ്ടി ഉപയോഗിക്കാറില്ല .സ്വർണാഭരത്തിന് മാറ്റുകൂടുന്നത് ഏറ്റവും ഭംഗിയുള്ള അതിൻ്റെ ഡിസൈനിനെ ആശ്രയിച്ചിരിക്കും.

ഭംഗിയും അഴകുമുള്ള ആഭരണമുണ്ടാക്കാൻ ഒരു സ്വർണ്ണപ്പണിക്കാരൻ അത്യാവശ്യമാണ് .ഓരോരുത്തരും ഒരു പ്രത്യേക ഡിസൈനുണ്ടാക്കാൻ കൂടുതൽ കഴിവുള്ളവുള്ളവരാകും. അവരുടെ പണിക്ക് അതനുസരിച്ചുള്ള കൂലി ഉണ്ടായിരിക്കുകയും ചെയ്യും. അവർക്കു നൽകുന്ന ആ പ്രതിഫലത്തിനാണ് നാം പണിക്കൂലിയെന്ന് പറയുന്നത്. പണിക്കൂലി സ്വർണ്ണാഭരണത്തിൻ്റെ ഡിസൈനനുസരിച്ച് അഞ്ച് ശതമാനം മുതൽ നാല്പത് ശതമാനം വരെ ഈടാക്കാവുന്നതാണ്.

പണിക്കുറവ് എന്തെന്നാൽ ഒരാഭരണം നിർമ്മിക്കുമ്പോൾ അതിൽനിന്നും കുറച്ച് സ്വർണ്ണം ഡിസൈനനുസരിച്ച് നഷ്ടപ്പെടാൻ സാധ്യതയുണ്ട് .ഡിസൈൻ കൂടുന്തോറും സ്വർണ്ണവും നഷ്ടപ്പെടും. സ്വർണ്ണത്തിൻ്റെ വെയിറ്റിലുള്ള വ്യത്യാസം അന്നത്തെ സ്വർണ്ണറേറ്റിനൊപ്പം ഗുണിച്ചാൽ കിട്ടുന്നതിനെയാണ് പണിക്കുറവെന്ന് പറയുന്നത്. ഇപ്പോൾ പണികുറവ് പണിക്കൂലിയുടെകൂടെ ചേർത്താണ് സ്വർണാഭരണത്തിൻ്റെ മേൽ ഈടാക്കുന്നത്. പ്രധാനമായും സ്വർണാഭരണത്തിൻ്റെ വിലയിൽ ഗണ്യമായ വ്യത്യാസം വരുത്തുന്നത് നികുതിയായ ജി.എസ്.ടി തന്നെയാണ്. നിലവിൽ മൂന്ന് ശതമാനമാണ് നികുതിയായി സ്വർണ്ണാഭരണത്തിന് ഈടാക്കുന്നത്.

Advertisement