Categories: LOANNEWS

വായ്പാ തിരിച്ചടവ് മുടങ്ങിയവര്‍ക്ക് പുതിയ പദ്ധതി , അതിജീവനം സമാശ്വാസം

Advertisement

സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ കീഴിൽ വായ്പ മുടങ്ങിയവർക്കായി അതിജീവനം സമാശ്വാസം പദ്ധതി. 2018-19ലെ പ്രളയം 2020 ലെ മഹാമാരി മൂലം വായ്പ മുടങ്ങിയവർക്ക് ആശ്വാസമായിയാണ് ഈ പദ്ധതി രൂപീകരിച്ചിരിക്കുന്നത്. സംരംഭകരെ സഹായിക്കുന്നതും വായ്പാ
തിരിച്ചടവ് മെച്ചപ്പെടുത്തുന്നതും ആണ് ഈ പദ്ധതിക്ക് പിന്നിലെ പ്രധാന ലക്ഷ്യം. 2011 ജനുവരി ഒന്നു മുതൽ 2015 ഡിസംബർ 31 വരെ നൽകിയിട്ടുള്ള വായ്പകളിൽ കാലാവധി പൂർത്തിയായതും എന്നാൽ തിരിച്ചടവ് പൂർത്തിയാവാത്തതുമായ ഉപഭോക്താക്കൾക്കും നിലവിൽ
കാലാവധി കഴിഞ്ഞിട്ട് ഇല്ലാത്തതും മൊറട്ടോറിയം അനുവദിച്ചതിനു ശേഷവും ഒരു ലക്ഷം രൂപയ്ക്കുമേൽ കുടിശ്ശിക ഉള്ളതുമായ വായ്പകൾക്കും ഈ ആനുകൂല്യം ലഭ്യമാകും.

അതിജീവനം സമാശ്വാസം പദ്ധതിയുടെ ആനുകൂല്യത്തിന് അർഹതയുള്ളവർക്ക് കോർപ്പറേഷനിൽ നിന്ന് കത്തും അപേക്ഷ ഫോമിന്റെ കോപ്പിയും ലഭ്യമാകുന്നതാണ്. താല്പര്യമുള്ളവർ ജനുവരി 31നകം ഈ ഫോം ഫിൽ ചെയ്ത് മേഖല/ ജില്ലാതലങ്ങളിൽ ഉള്ള ഓഫീസുകളിൽ ഏൽപ്പിക്കേണ്ടതാണ്. www.kswdc.org എന്ന വെബ്സൈറ്റിൽ നിന്ന് മറ്റ് വിവരങ്ങൾ ലഭിക്കുന്നതാണ്.

Advertisement