Categories: BUSINESSNEWS

സംരംഭകർക്ക് സഹായം ഒരുക്കി രാജൻ പിള്ള ഫൗണ്ടേഷൻസ്

Advertisement

യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘ബീറ്റ പ്രൊജക്ട് 25’ എന്ന പദ്ധതിയുമായി രാജൻ പിള്ള ഫൗണ്ടേഷൻസ്. പ്രമുഖ വ്യവസായി ആയിരുന്ന രാജൻ പിള്ളയുടെ ഇരുപത്തിയഞ്ചാം ചരമ വാർഷികത്തോടനുബന്ധിച്ച് ആണ് പുതിയ പദ്ധതിയുടെ ഉദ്ഘാടനം. ഇതിനോടകം തന്നെ കേരളത്തിലെ 60 പുതിയ സ്റ്റാർട്ട് പദ്ധതികളെ ബീറ്റാ ഗ്രൂപ്പ് പ്രോത്സാഹിപ്പിച്ച വരുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മൾട്ടിനാഷണൽ കമ്പനികളിൽ ഒന്നാണ് ബീറ്റാ ഗ്രൂപ്പ്.

ഐടി, വ്യവസായം, ഭക്ഷണം, വാണിജ്യം എന്നീ മേഖലകളിൽ പുതുതായി ആരംഭിക്കുന്ന സംരംഭങ്ങൾക്ക് സഹായം നൽകി വരികയാണ് ബീറ്റാ പ്രൊജക്ട് ചെയ്യുന്നത്. നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവ രാജ്യാന്തര തലത്തിലേക്ക് എത്തിക്കാൻ ശ്രമിക്കുകയുമാണ് ഈ പ്രോജക്ടിന്റെ ലക്ഷ്യം. 100 കോടി രൂപയിലധികം ഇപ്പോൾതന്നെ ഇതിനായി കമ്പനി നിക്ഷേപിച്ചിട്ടുണ്ട്. ബീറ്റാ പ്രൊജക്ടിന്റെ ഈ പദ്ധതിയിലൂടെ പല കമ്പനികളും രാജ്യാന്തര തലത്തിലും അന്താരാഷ്ട്രതലത്തിലും ശ്രദ്ധ നേടിയിട്ടുണ്ട്.

ബീറ്റാ ഗ്രൂപ്പിനോട് ചേർന്ന് പ്രവർത്തിക്കാൻ താൽപര്യമുള്ള 25 കമ്പനികൾക്ക് സഹായം വാഗ്ദാനം ചെയ്യുകയാണ് ബീറ്റാ പ്രൊജക്ട് 25 എന്ന പുതിയ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഇതുവഴി ഈ കമ്പനികളെ അന്താരാഷ്ട്ര തലത്തിലേക്ക് എത്തിക്കാനും അതതു മേഖലയിൽ മികവു പുലർത്താനും സഹായകമാകും. പാശ്ചാത്യരാജ്യങ്ങൾ ഉൾപ്പെടെയുള്ള പല സ്ഥലങ്ങളിലും ബ്രിട്ടാനിയ കമ്പനിയെ തന്റെ കഠിനാധ്വാനത്തിലൂടെ എത്തിക്കാൻ കഴിഞ്ഞ വ്യക്തിയാണ് രാജൻ പിള്ള. അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ആയിരിക്കും ഈ പദ്ധതി നിലവിൽ വരിക.

Advertisement