Categories: INSURANCENEWS

ആരോഗ്യ ഇൻഷുറൻസും പെൻഷൻ സ്‌കീമും വാട്സപ് വഴി

Advertisement

‘വാട്സ്ആപ്പ് പേ’ എന്ന പേരിൽ ഡിജിറ്റൽ ബാങ്കിംഗ് സൗകര്യമൊരുക്കിതിനുപിന്നാലെ ഈ വര്‍ഷം അവസാനത്തോടെ തങ്ങളുടെ മെസ്സേജിങ്‌ പ്ലാറ്റ്‌ഫോം വഴി ആരോഗ്യ ഇന്‍ഷൂറന്‍സ്‌, മൈക്രോ – പെന്‍ഷന്‍ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ് വാട്സ്ആപ്പ്. ജനങ്ങൾക്ക് പരിരക്ഷ നൽകുന്നതിനായി ഇൻഷുറൻസ് പദ്ധതികൾ ലഭ്യമാക്കാൻ ഈ രംഗത്തെ സ്ഥാപനങ്ങളോട് ചേർന്ന് പ്രവർത്തിക്കാൻ ഒരുങ്ങുകയാണ് വാട്ട്സ്ആപ്പ്.

എസ്ബിഐ ജനറൽ ഇൻഷുറൻസുമായി ചേർന്ന് ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ നടപ്പിലാക്കും.അതുപോലെ തന്നെ പെൻഷൻ പദ്ധതികൾ നടപ്പിലാക്കുന്നതിനായി എച്ച്ഡിഎഫ്സി ബാങ്കുമായി ചേർന്നാകും പ്രവർത്തനം.ബീറ്റാ ടെസ്റ്റിംഗ് നടത്തിയശേഷം കഴിഞ്ഞ മാസം അവസാനത്തോടെയാണ് വാട്ട്സ്ആപ്പ് പേ സൗകര്യം, ആപ്ലിക്കേഷനിലൂടെ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയത്. തുടക്കത്തിൽ ഏകദേശം 20 ലക്ഷം ആളുകൾക്ക് ഈ സൗകര്യം ഉപയോഗിക്കുന്നുണ്ട്. എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് തുടങ്ങി നാല് ബാങ്കിംഗ് ശൃംഖല യോട് സഹകരിച്ചാണ് ഈ സൗകര്യം ഉപയോക്താക്കളിൽ എത്തിക്കുന്നത്.

Advertisement