Categories: BANKINGNEWS

റുപ്പേ പ്രീപെയ്ഡ് പ്ലാറ്റിനം കാർഡുകൾ പുറത്തിറക്കി യെസ് ബാങ്ക്

Advertisement

പ്രമുഖ ബാങ്കിംഗ് ശൃംഖലയായ യെസ് ബാങ്കും കേരളത്തിലെ സ്റ്റാർട്ടപ്പ് സംരംഭകരായ ഇവയർ സോഫ്റ്റും ചേർന്ന് റുപേ പ്രീപെയ്ഡ് പ്ലാറ്റിനം കാർഡുകൾ പുറത്തിറക്കി. കേരളത്തിൽ ഡിജിറ്റൽ ബാങ്കിംഗ് പെയ്മെന്റ് സൗകര്യങ്ങൾ നൽകിവരുന്ന ഇവയറിന്റെ മൊബൈൽ ആപ്ലിക്കേഷനും വൈറ്റ് ലേബൽ ചെയ്ത ഫിസിക്കൽ കാർഡും ഇനിമുതൽ പൊതുജനങ്ങൾക്കും ലഭ്യമാകും.

ഓൺലൈൻ ഡിജിറ്റൽ പെയ്മെന്റ് ഇന്ത്യയിൽ ശക്തിപ്പെടുത്തുന്നതിന് ഭാഗമായിട്ടാണ് യെസ് ബാങ്കിന്റെ പുതിയ നീക്കം. ഇന്ത്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന എസ് ബാങ്കിന്റെ ശൃംഖലകളിൽ നിന്ന് ഉപഭോക്താക്കൾക്ക് കാട് ലഭ്യമാക്കാവുന്നതാണ്. ഈ കാർഡ് ഉപയോഗിച്ച് ഇവയറിന്റെ പുതിയ സേവനങ്ങൾ ഇനിമുതൽ ഉപയോഗിക്കാനാവും. എസ് ബാങ്ക് പ്രീപെയ്ഡ് കാർഡുകൾ നൽകുന്ന ഇവയറിന്റെ മൊബൈൽ ആപ്ലിക്കേഷൻ ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് സഹായകമാകും.

മുംബൈയിൽ നടന്ന ചടങ്ങിൽ ആണ് ഈവയർ കാർഡ് പുറത്തിറക്കിയത്. വെർച്വൽ ബാങ്കിംഗ് കൂടുതൽ എളുപ്പമാക്കാൻ കാർഡ് ഉപയോഗിക്കാമെന്നും അതുവഴി ഇന്ത്യയുടെ ഡിജിറ്റൽ ബാങ്കിംഗ് നെറ്റ്‌വർക്ക് ശക്തിപ്പെടുത്താൻ ആകുമെന്നും ഇവയർ സിഇഒ യൂനുസ് പുത്തൻപുരയിൽ പറഞ്ഞു. അതുപോലെതന്നെ കൂടുതൽ എളുപ്പത്തിൽ ഒരു ഡിജിറ്റൽ പെയ്മെന്റുകൾ നടത്താനും ഈ സൗകര്യം ഉപയോഗിക്കാം എന്ന് യെസ് ബാങ്കിന്റെ സിഇഒ അനിത പൈയും കൂട്ടിച്ചേർത്തു.

Advertisement