Advertisement

ഫിസ്കഡ് ഡെപ്പോസിറ്റിനു 8 % നു മുകളിൽ പലിശ നൽകുന്ന ബാങ്കുകൾ

കൂടുതൽ ആളുകളും ഒരു സുരക്ഷിതമായ നിക്ഷേപമാർഗം എന്ന രീതിയിൽ ആശ്രയിക്കുന്നത് ഫിക്സഡ് ഡെപ്പോസിറ്റ് ആണ്.നിക്ഷേപിക്കുന്ന തുക നഷ്ടം വരില്ല എന്ന പൂർണ്ണ ഉറപ്പും അതിനോടൊപ്പം താരതമ്യേന മികച്ച റിട്ടേണും ആയിരുന്നു ഫിക്സഡ് ഡെപ്പോസിറ്റിന്റെ മുഖ്യ ആകർഷണീയത. എന്നാൽ ഫിക്സഡ് ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് മുന്നോട്ട് പോകും തോറും കുറഞ്ഞു വരുന്ന ഒരു അവസ്ഥയാണ് നാം കാണുന്നത്.കൊറോണ മൂലം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കുകൾ കുറച്ചപ്പോൾ പല ബാങ്കുകളും ഫിക്സഡ് ഡെപ്പോസിറ്റിന്റെ പലിശ നിരക്കും കുറച്ചിരുന്നു. നിലവിൽ രാജ്യത്തെ പല മുൻനിര വാണിജ്യ ബാങ്കുകളും സ്ഥിര നിക്ഷേപത്തിന് നൽകുന്ന പലിശ 6 .50 % മാത്രമാണ്.

Advertisement

ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ടതിനു ശേഷം അതിൽനിന്നും ലഭിക്കുന്ന പലിശയെ ഒരു വരുമാനം ആയി കണ്ടു ഉപജീവനം നടത്തിയിരുന്ന മുതിർന്ന പൗരന്മാർക്ക് ആണ് ഇതുമൂലം പ്രധാനമായും കനത്ത തിരിച്ചടി ലഭിച്ചിരിക്കുന്നത്.നിലവിൽ സ്മാൾ ഫിനാൻസ് ബാങ്കുകൾ ഇപ്പോഴും സ്ഥിര നിക്ഷേപത്തിന് 8 % മുകളിൽ പലിശ നൽകുന്നുണ്ട്.ഏതൊക്കെ ബാങ്കുകൾ ആണെന്ന് നോക്കാം.

ഉത്‌കർ‌ഷ് സ്‌മോൾ ഫിനാൻസ് ബാങ്ക് – 9.0% – 9.5% (777 ദിവസം)
ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് – 8.25% – 9.85% (888 ദിവസം)
ഫിൻ‌കെയർ സ്മോൾ ഫിനാൻസ് ബാങ്ക് – 9.0% – 9.5% (36 മാസവും 1 ദിവസവും മുതൽ 42 മാസം വരെ)
ജന സ്മോൾ ഫിനാൻസ് ബാങ്ക് – 8.25% – 8.75% (1555 ദിവസം)

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്