Advertisement

സ്വർണം ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

സ്വർണം വാങ്ങുന്നതും,വിൽക്കുന്നതും,കൈയിൽ സൂക്ഷിക്കുന്നതുമായി ബദ്ധപ്പെട്ട് ചില നിബന്ധനകൾ 2020 ജൂൺ മാസം മുതൽ കേന്ദ്രസർക്കാർ നടപ്പിലാക്കിയിട്ടുണ്ട്.ബിഐഎസ് ഹോൾമാർക്കിങ്ങ് മുദ്രയുള്ള സ്വർണാഭരണങ്ങൾ മാത്രമേ രാജ്യത്ത് വിൽക്കാനും,വാങ്ങാനും സാധിക്കുയെന്നതാണ് നിബന്ധന.രാജ്യത്ത് വിപണനം ചെയ്യുന്ന സ്വർണാഭരണങ്ങളുടെ മൂല്യം അഥവാ ശുദ്ധത ഉറപ്പുവരത്താനാണ് ഈ നിയമം.നമ്മൾ വാങ്ങിക്കുന്ന സ്വർണത്തിൻറ പരിശുദ്ധി സർക്കാർ സ്ഥാപനമായ ബിഐഎസ് സാക്ഷ്യപ്പെടുത്തുന്ന പ്രക്രിയയെ ആണ് ഹാൾമാർക്കിംഗ് എന്ന് പറയുന്നത്.മായം ചേർക്കലിൽനിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുക, സൂക്ഷ്മതയുടെ അല്ലെങ്കിൽ പരിശുദ്ധിയുടെ മാനദണ്ഡങ്ങൾ പാലിക്കാൻ നിർമ്മാതാക്കളെ നിർബന്ധിക്കുക എന്നിവയാണ് ഹാൾമാർക്കിംഗ് പദ്ധതിയുടെ രണ്ട് പ്രധാന ലക്ഷ്യങ്ങൾ.

Advertisement

2000 ഏപ്രിൽ മാസം മുതൽ രാജ്യത്ത് ബിഐഎസ് മുദ്രയുള്ള സ്വർണാഭരണങ്ങൾ വിൽക്കുന്നുണ്ട്.നിലവിൽ വിപണിയിലുള്ള എല്ലാ ആഭരണങ്ങളും തന്നെ ബിഐഎസ് മുദ്രയുള്ളവയാണ്. എന്നിരുന്നാലും ഇനിമുതൽ സ്വർണാഭരണങ്ങൾ വാങ്ങിക്കുമ്പോൾ അവ ബിഐഎസ് മുദ്രയുള്ളവയാണോ എന്ന് ഉറപ്പുവരത്തേണ്ടതുണ്ട്.ബിഐഎസ് മാർക്ക്, കാരറ്റ്,ഹാൾമാർക്കിംഗ് സെൻററിൻറ തിരിച്ചറിയൽ അടയാളം അല്ലെങ്കിൽ ജ്വല്ലറിയുടെ തിരിച്ചറിയൽ അടയാളം എന്നിവ സ്വർണത്തിൻറ ബിഐഎസ് ഹാൾമാർക്കിംഗ് ഉറപ്പുവരുത്താൻ സഹായിക്കുന്നു.

നേരത്തെ ജനുവരി പതിനഞ്ച് മുതലായിരുന്നു ബിഐഎസ് മുദ്ര നിർബന്ധമാക്കുവാൻ സർക്കാർ തീരുമാനിച്ചിരുന്നത്.എന്നാൽ സ്വർണാഭരണശാലകളുടെ ഉടമകൾക്ക് നിലവിലുള്ള സ്റ്റോക്കുകൾ വിറ്റുതീർക്കുന്നതിന് വേണ്ടിയാണ് കൂടുതൽ സമയം അനുവദിച്ചുക്കൊണ്ട് ജൂൺ മാസത്തിലേക്ക് ഈ നിയമം മാറ്റിയത്.

ഇപ്പോൾ ബിഐഎസ് മുദ്രയില്ലാതെ രാജ്യത്ത് സ്വർണം വിപണനം ചെയ്യുന്നത് കുറ്റകരമാണ്.ബിഐഎസ് മുദ്രയുള്ള സ്വർണാഭരണങ്ങളിലേക്ക് മാറുന്നതുക്കൊണ്ട് പല നേട്ടങ്ങളുമുണ്ട്.ഗുണമേന്മയുള്ള സ്വർണം ലഭിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട നേട്ടം.നമ്മുടെ കൈയിലുള്ള സ്വർണം വിൽക്കുമ്പോൾ അതിന് വിപണി വില ലഭിക്കുന്നുയെന്നതും മറ്റൊരു നേട്ടമായി കണകാക്കാം. പഴയ സ്വർണാഭരണങ്ങൾ ജ്വല്ലറി മൂല്യം കുറയാതെ മാറ്റിയെടുക്കുവാനും വിൽക്കാനും സാധിക്കും. കൂടാതെ ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താനും ഇത് സഹായിക്കുന്നു.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്