Categories: NEWS

ബിറ്റ്‌കോയിൻ വില ഉയരുന്നു ,ആവശ്യക്കാർ വർധിക്കുന്നു

Advertisement

ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിനു മൂല്യം കൂടുന്നു. അതോടൊപ്പം തന്നെ ആവശ്യക്കാരും ഏറി. മൂന്നു വർഷത്തിനു ശേഷമാണ് ബിറ്റ്കോയിന്റെ മൂല്യം കുത്തനെ ഉയരുന്നത്. ഈ വർഷം 40% വില വർദ്ധിച്ചു. ഒരു ബിറ്റ്കോയിനു 19000 ഡോളർ ആണ് ഇപ്പോൾ വില. ഈ വര്‍ഷം 160 ശതമാനമാണ് വിലയിലുണ്ടായ വർധന.

മറ്റുള്ള ക്രിപ്റ്റോകറൻസിയേക്കാൾ ജനകീയമാണ് ബിറ്റ്കോയിൻ. യൂറോപ്യൻ രാജ്യങ്ങളിൽ ഇവയ്ക്ക് നിയമപിൻബലമുണ്ട്. എന്നാൽ കേന്ദ്രസർക്കാർ ഇന്ത്യയിൽ ഇവയ്ക്ക് അനുമതി നൽകിയിട്ടില്ല. എന്നാൽ പല തട്ടിപ്പുകളും ഇതിന്റെ പേരിൽ റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്.

മറ്റു നിക്ഷേപങ്ങളെക്കാൾ സുരക്ഷിതമാണ് ബിറ്റ്കോയിൻ എന്ന് ആശങ്ക ഉള്ളവർക്ക് ഇപ്പോൾ സുരക്ഷിത നിക്ഷേപം ആണ് ബിറ്റ്കോയിൻ. കൊറോണ വൈറസ് മൂലമുണ്ടായ പ്രതിസന്ധിയാണ് നിക്ഷേപകരെ ബിറ്റ്കോയിനിലേയ്ക്ക് തിരിയാൻ പ്രേരിപ്പിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ബിറ്റ്‌കോയിന് 20000 ഡോളര്‍ എന്ന വിലയിലെത്തിയിരുന്നു. പിന്നീട് അത് 3000 ഡോളർ എന്ന നിലയിലേയ്ക്ക് താഴ്ന്നു. എന്നാൽ ഇപ്പോൾ ആവശ്യകാർ ഏറുന്നതനുസരിച്ച് മൂല്യം കൂടുന്നുണ്ട്. നവംബറിൽ ആണ് വലിയ വർദ്ധനവ് രേഖപ്പെടുത്തിയത്. ബിറ്റ്‌കോയിന്റെ മൂല്യം ഇനിയും വര്‍ധിക്കുമെന്നാണ് വിപണയില്‍ നിന്നുള്ള സൂചനകള്‍ വ്യക്തമാക്കുന്നത്.

Advertisement