Categories: BANKING

ക്രെഡിറ്റ് കാർഡ് ബിൽ ഓൺലൈനിൽ ഇഎംഐ ആക്കാം

Advertisement

എച്ച്ഡിഎഫ്സി അടക്കമുള്ളപല മുൻനിര ബാങ്കുകളും ക്രെഡിറ്റ് കാർഡ് ബില്ലുകൾ ഇഎംഐ ആക്കി മാറ്റാൻ ഓപ്‌ഷൻ നൽകുന്നുണ്ട് . ക്രെഡിറ്റ് കാർഡ് ബിൽ കൃത്യസമയത്ത് അടയ്ക്കാൻ പറ്റാത്തവർക്ക് ഒരു സഹായമാണിത്. ഒറ്റയടിക്ക് ബാധ്യത അടച്ചു തീർക്കേണ്ട ആവശ്യവും ഇല്ലാതാവുന്നു. എന്നാൽ എല്ലാ ക്രെഡിറ്റ് കാർഡുകൾക്കും ഈ സൗകര്യം ലഭ്യമല്ല.

ബാങ്കുകള്‍ ഇതിന് പലിശ ഈടാക്കും. ക്രെഡിറ്റ് സ്കോർ അടക്കമുള്ള പല കാര്യങ്ങളും വിലയിരുത്തിയാവും ഓരോരുത്തർക്കും പലിശ നിശ്ചയിക്കുക. ബാങ്ക് സൈറ്റില്‍ കയറി ക്രെഡിറ്റ് കാര്‍ഡ് ബില്‍ ഇ എം ഐ ആക്കാനുള്ള ഓപ്ഷനെടുത്താൽ ഇത് അറിയാനാകും. അനുയോജ്യമായ കാലാവധി അനുസരിച്ച് പലിശനിരക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാകും. സാധാരണഗതിയിൽ ഓരോ കാർഡിനും ഓരോ ക്രെഡിറ്റ് പരിധിയുണ്ട് എന്നാൽ ഓരോ തവണ കാർഡ് ഉപയോഗിക്കുമ്പോഴും ഈ പരിധി കുറഞ്ഞുവരും. തിരിച്ചടക്കുമ്പോൾ പുനഃസ്ഥാപിക്കുകയും ചെയ്യും. എന്നാൽ ബിൽ എമൗണ്ട് ഇഎംഐ ആകുന്നതോടെ ആ ക്രെഡിറ്റ് ലിമിറ്റ് ബ്ലോക്ക് ആവും.

എല്ലാ ഉപഭോക്താക്കൾക്കും ഇത് ലഭ്യമല്ല. നിങ്ങളുടെ കയ്യിലുള്ള ക്രെഡിറ്റ് കാർഡ് ഈ സൗകര്യം സപ്പോർട്ട് ചെയ്യുന്നുണ്ടോ എന്ന് നോക്കണം. എല്ലാ പർച്ചേസിനും ഇഎംഐ ഉപയോഗിക്കാനും സാധിക്കില്ല​

Advertisement