Categories: BANKINGTIPS

ക്രെഡിറ്റ് കാർഡ് ബില്ലുകൾ വൈകിയാൽ സംഭവിക്കുന്നത് എന്തെല്ലാം?

Advertisement

കൊറോണ ഭീതി നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ ‘കാർഡ്-ബേസ്ഡ്’ പണമിടപാടുകൾ വലിയ ജനസ്വീകാര്യത നേടിയിട്ടുണ്ട്. ക്രെഡിറ്റ്, ഡെബിറ്റ് എന്നീ കാർഡുകൾ ഉപയോഗിച്ച് വളരെ വേഗം തന്നെ ഇടപാടുകൾ നടത്താം. എന്നാൽ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾ ഒരു നിശ്ചിതസമയത്തിനു ശേഷം ക്രെഡിറ്റ് കാർഡ് ബിൽ അടയ്ക്കേണ്ടതുണ്ട്.

ക്രെഡിറ്റ് കാർഡ് ബിൽ ഡ്യൂ ഡേറ്റിനു മുൻപ് അടച്ചില്ലെങ്കിൽ ബാങ്കുകൾ ‘ലേറ്റ് -ഫീ’ ഈടാക്കും. ക്രെഡിറ്റ് കാർഡ് ന്റെ ലേറ്റ് പേയ്മെന്റ് പോളിസിയെ ആശ്രയിച്ചാവും ഫീ ഇടാക്കുക. അല്ലെങ്കിൽ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ആദ്യമായി സംഭവിച്ചതാണോ എന്നതിനെ ആശ്രയിച്ചിരിക്കും. ഇതു കൂടാതെ ഡ്യൂ ഡേറ്റ് കഴിഞ്ഞു ഓരോ ദിവസവും കഴിയുംതോറും തിരിച്ചടക്കുന്ന വരെ പലിശയും നൽകണം ഇത് കൂടാതെ ഉപഭോക്താക്കളുടെ ക്രെഡിറ്റ് റിപ്പോർട്ടിനെയും ഇത് ബാധിക്കുന്നു .ഉപയോഗിച്ച പണം തിരിച്ചു നൽകാതെ ക്രെഡിറ്റ് കാർഡ് അക്കൗണ്ട് ക്ലോസ് ചെയ്യാൻ സാധിക്കില്ല.

Advertisement